നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • പെഗസസ് ഫോൺ ചോർത്തൽ; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി അടുത്ത ആഴ്ച്ച പരിഗണിക്കും

    പെഗസസ് ഫോൺ ചോർത്തൽ; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി അടുത്ത ആഴ്ച്ച പരിഗണിക്കും

    മുതിർന്ന മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.

    supreme court

    supreme court

    • Share this:
    ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ അഡ്വ. കപിൽ സിബൽ വിഷയം ചീഫ് ജസ്റ്റിസ് എൻവി രമണയുടെ ശ്രദ്ധയിൽപ്പെടുത്തി. മുതിർന്ന മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.

    മാധ്യമ പ്രവർത്തകരായ എൻ റാം, ശശി കുമാർ എന്നിവരാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുള്ളത്.  പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ബാധിച്ച വിഷയമാണെന്നു പ്രതിപക്ഷത്തെ നേതാക്കൾ, മാധ്യമപ്രവർത്തകർ, സുപ്രീംകോടതി ജീവനക്കാർ തുടങ്ങിയവരെ നിരീക്ഷിച്ചുവെന്നും സിബൽ കോടതിയിൽ ചൂണ്ടിക്കാടി.

    ഹർജി ലിസ്റ്റ് ചെയ്യുമ്പോൾ അക്കാര്യം തന്റെ മനസിലുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി. ജോൺ ബ്രിട്ടാസ് എംപി, അഭിഭാഷകൻ എംഎൽ ശർമ്മ, എന്നിവരും ഹർജി നൽകിയിരുന്നു.

    Also Read- ജില്ലാ ജഡ്ജിയുടെ അപകടമരണം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

    പെഗസസ് ഫോൺ ചോർത്തലിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ തേടി  ആക്ടിവിസ്റ്റുകൾ രംഗത്ത് എത്തിയിരുന്നു. പ്രൊഫസർമാർ, ചരിത്രകാരന്മാർ, ഉൾപ്പടെ 500 പേരാണ് ചീഫ് ജസ്റ്റിസ് എൻവി രമണയ്ക്ക് കത്തെഴുതിയത്.

    Also Read- Covid 19 | രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി

    ചരിത്രകാരി റോമില ഥപ്പർ, മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദിർ, കവിത കൃഷ്ണൻ അടക്കമുള്ളവരാണ് കത്ത് നൽകിയത്. മുൻ ചിഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച പെൺകുട്ടിയുടെ ബന്ധുക്കളുടെ ഫോൺ ചോർത്തിയതും കത്തിൽ പരാമർശിക്കുന്നു.

    കേന്ദ്രസർക്കാർ സർക്കാരിന്റെ നേതൃത്വത്തിലുള്ള സൈബർ ഭീകരവാദമാണ് രാജ്യത്ത് നടക്കുന്നതെന്നും, ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കോടതി ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
    Published by:Naseeba TC
    First published:
    )}