പീഡനം: ഇരയെ തിരിച്ചറിയുന്ന ഒരു വിവരവും പരസ്യപ്പെടുത്തരുത്

news18india
Updated: December 12, 2018, 2:04 PM IST
പീഡനം: ഇരയെ തിരിച്ചറിയുന്ന ഒരു വിവരവും പരസ്യപ്പെടുത്തരുത്
  • Share this:
ന്യൂഡൽഹി : പീഡനത്തിന് ഇരയാകുന്ന കുട്ടികളെയും മുതിർന്നവരെയും തിരിച്ചറിയാൻ സഹായിക്കുന്ന ഒരു വിവരങ്ങളും പരസ്യപ്പെടുത്തരുതെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളിലൂടെയടക്കം ഇത്തരത്തിലുള്ള ഒരു വിവരങ്ങളും പരസ്യപ്പെടുത്തരുതെന്നാണ് സുപ്രീം കോടതിയുടെ മാര്‍ഗ നിർദേശം. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പേരിൽ സമൂഹമാധ്യമങ്ങൾ വഴി പ്രതിഷേധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്ക്.

ശബരിമല: നിയന്ത്രണങ്ങൾ നീക്കണമെന്ന് ഹൈക്കോടതി

ഇത്തരത്തിൽ പേര് പറഞ്ഞ് പ്രതിഷേധിക്കുന്നത് കുട്ടിയുടെ താത്പ്പര്യത്തിന് നിരക്കുന്ന നടപടിയല്ലെന്നും ജഡ്ജിമാരായ മദൻ.ബി.ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. പീഡന വാർത്തകളിൽ ഇരയായ ആളുടെ ചിത്രം അവ്യക്തമായും ബന്ധുക്കളുടെയടക്കമുള്ളവരുടെ ചിത്രങ്ങൾ വ്യക്തമായും കാണിക്കുന്നത് പോലും ഇരയെ തിരിച്ചറിയാൻ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

മാധ്യമങ്ങൾ പീഡനക്കേസുകൾ അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും ഇരകളെ കൊണ്ട് പീഡന അനുഭവങ്ങള്‍ പറയിക്കുന്നത് ഒഴിവാക്കണമെന്നും മാർഗനിർദേശത്തിലുണ്ട്. നിപുന്‍ സക്സേന എന്നയാൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. പീഡനക്കേസുകൾ ഒരിടത്ത് തന്നെ രജിസ്റ്റര്‍ ചെയ്യുന്നതിനും വിചാരണയ്ക്കുമുള്ള വൺസ്റ്റോപ്പ് സംവിധാനം ഒരു വർഷത്തിനകം എല്ലാ ജില്ലയിലും സ്ഥാപിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മറ്റ് സുപ്രധാന നിർദേശങ്ങൾ

പോക്സോ കേസുകളിൽ ഉൾപ്പെടെ പീഡനക്കേസുകളിലെ പ്രഥമവിവര റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുത്

പൊലീസ് രേഖകളിലും ഇരയുടെ പേര് രഹസ്യമാക്കി വയ്ക്കണം. പേര് ഒഴിവാക്കിയുള്ള രേഖ മാത്രമെ പുറത്ത് വിടാവു

ഇര മരണപ്പെടുന്ന സാഹചര്യത്തിലോ മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയാണെങ്കിലോ ബന്ധുക്കളുടെ അനുവാദത്തോടെ പോലും തിരിച്ചറിയൽ വിവരങ്ങൾ പുറത്തു വിടരത്

First published: December 12, 2018, 1:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading