ഇന്റർഫേസ് /വാർത്ത /India / പ്രൊഫ. ജി.എൻ സായ്‌ബാബയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

പ്രൊഫ. ജി.എൻ സായ്‌ബാബയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

2017-ല്‍ വിചാരണക്കോടതി സായിബാബയും കൂട്ട് പ്രതികളും കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു

2017-ല്‍ വിചാരണക്കോടതി സായിബാബയും കൂട്ട് പ്രതികളും കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു

2017-ല്‍ വിചാരണക്കോടതി സായിബാബയും കൂട്ട് പ്രതികളും കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു

  • Share this:

ന്യൂഡല്‍ഹി:മാവോവാദി ബന്ധം ആരോപിച്ചുള്ള കേസില്‍ പ്രൊഫ. ജി എൻ സായിബാബയെയും മറ്റ് പ്രതികളെയും കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിയിൽ വിശദ പരിശോധന വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസിസ്റ്റ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചനാണ് ഹര്‍ജി പരിഗണിച്ചത്.

തെളിവുകൾ വിശദമായി പരിശോധിച്ചാണ് ശിക്ഷവിധിച്ചത്.

സമൂഹത്തിനും  രാജ്യത്തിന്റെ പരമാധികാരത്തിനും എതിരെയാണ് കുറ്റങ്ങളെന്നും കോടതി നിരീക്ഷിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രൊഫ. ജി.എൻ.സായ്ബാബ (52) ഉൾപ്പെടെ 6 പേരെ  ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായ്ബാബ, 2014 ൽ അറസ്റ്റിലായതു മുതൽ നാഗ്പുർ സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്. സായ്ബാബയെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

മാവോവാദി ബന്ധം ആരോപിച്ചുള്ള കേസില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയേയും നാല് പേരെയും കുറ്റവിമുക്തമാക്കിയത്. 2017-ല്‍ വിചാരണക്കോടതി സായിബാബയും കൂട്ട് പ്രതികളും കുറ്റക്കാനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കി കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതി വിധി.

First published:

Tags: Supreme court, Uapa case