നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്ന് പരാതി'; ഹർജി തള്ളി സുപ്രീംകോടതി, അമ്പതിനായിരം രൂപ പിഴ

  'ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്ന് പരാതി'; ഹർജി തള്ളി സുപ്രീംകോടതി, അമ്പതിനായിരം രൂപ പിഴ

  ഖുർആനിൽ ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെന്ന് ഒരു ഷിയയും ഇതുവരെ പറഞ്ഞിട്ടില്ല. ഇത് വെളിപ്പെടുത്തിയ പുസ്തകമാണെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്'. കസ്മി വ്യക്തമാക്കി.

  Quran

  Quran

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ഇസ്ലാം മതവിശ്വാസികളുടെ പരിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ ചില സൂക്തങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ യു പി ഷിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ് വി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. വളരെ ‘നിസ്സാരമായ’ ഒരു ഹർജിയാണ് ഇതെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിക്കവെ അഭിപ്രായപ്പെട്ടു.

   ഖുർആനിലെ 26 സൂക്തങ്ങൾ നീക്കം ചെയ്യണമെന്ന പരാതിയുമായാണ് റിസ് വി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, വിധി പുറപ്പെടുവിക്കവേ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് 50000 രൂപ പിഴ അടയ്ക്കണമെന്നും സുപ്രീംകോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

   നിങ്ങളൊരു വിഷാദരോഗിയാണോ? അതറിയാൻ ഇനി രക്ത പരിശോധന മതി

   ജഡ്ജിമാരായ റോഹിംഗർണ് ഫാലി നരിമാൻ, ബി ആർ ഗവായി, ഋഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് റിസ് വിയുടെ ആവശ്യം അംഗീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. 26 സൂക്തങ്ങൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു മുൻ യു പി ഷിയാ വഖഫ് ബോർഡ് തലവന്റെ അവകാശവാദം.

   വാളയാർ അമ്മയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ്; ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകളുടെ പ്രതിഷേധ മാർച്ച്

   തുല്യാവകാശം, സമത്വം, മാപ്പ് കൊടുക്കൽ, സഹിഷ്ണുത തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാം മതം രൂപീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് തന്റെ ഹർജിയിൽ പറഞ്ഞ റിസ് വി ചില തീവ്രവാദികൾ ഖുർആൻ കൂടുതലായി ദുർവ്യാഖ്യാനം ചെയ്ത് ഇസ്ലാമിനെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് മാറ്റി കൊണ്ടു പോകാൻ ശ്രമിക്കുന്നു എന്നും അഭിപ്രായപ്പെട്ടു.

   തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താൻ ഇസ്ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ എന്നിവരാല്‍ ചേർക്കപ്പെട്ട സൂക്തങ്ങളാണിതെന്നും ഇവ അക്രമത്തിനും ആളുകളെ ജിഹാദിന്‍റെ പാതയിലേക്ക് കൊണ്ടു വരുന്ന തരത്തിൽ പ്രകോപനം ഉയർത്തുന്നവയാണെന്നുമാണ് ഹർജിയിൽ റിസ് വി ആരോപിച്ചിരുന്നത്. വിശുദ്ധഗ്രന്ഥത്തിൽ ഈ വാക്യങ്ങൾ തിരുകിച്ചേർക്കപ്പെട്ടതാണെന്നും തീവ്രവാദികൾ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ഇത് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

   എന്നാൽ, റിസ് വിയുടെ നീക്കം നിരവധി മുസ്ലിം സംഘടനകളിൽ നിന്നും പണ്ഡിതന്മാരിൽ നിന്നും രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ബറേലിയിൽ മുസ്ലിങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന പരാതിയിൽ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

   അഞ്ചുമനെ ഖുദ്ദാമെ റസൂൽ എന്ന സംഘടനയുടെ സെക്രട്ടറിയായ ശാൻ അഹമ്മദിന്റെ പരാതിയെ തുടർന്ന് കോട്വാലി പൊലീസ് സ്റ്റേഷനിലാണ് റിസ് വിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തിഹാദെ മില്ലത് കൗൺസിൽ എന്ന പേരിലാണ് ഈ സംഘടന അറിയപ്പെടുന്നത്.

   ഷിയ - സുന്നി വിഭാഗങ്ങൾ തമ്മിൽ ഭിന്നത സൃഷ്ടിക്കുന്നതിനാണ് വസീം റിസ് വിയുടെ ശ്രമമെന്നാണ് ആക്ടിവിസ്റ്റ് അബ്ബാസ് കസ്മി ആരോപിച്ചിരുന്നത്. ഖുർആനിൽ ഏതെങ്കിലും തരത്തിലുള്ള കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെന്ന് ഒരു ഷിയയും ഇതുവരെ പറഞ്ഞിട്ടില്ല. ഇത് വെളിപ്പെടുത്തിയ പുസ്തകമാണെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്'. കസ്മി വ്യക്തമാക്കി.
   Published by:Joys Joy
   First published: