HOME » NEWS » India » SUPREME COURT ORDERS AIRLINES TO REFUND CANCELLED BOOKINGS WITHIN 3 WEEKS

ലോക്ക്ഡൗണ്‍ സമയത്ത് റദ്ദാക്കിയ ടിക്കറ്റുകൾ റീഫണ്ട് ചെയ്യണം; വിമാനക്കമ്പനികൾക്ക് മൂന്ന് ആഴ്ചത്തെ സമയം നൽകി സുപ്രീംകോടതി

വിമാനക്കമ്പനികൾ മൂന്ന് ആഴ്ചക്കുള്ളിൽ പണം തിരികെ നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവ്

News18 Malayalam
Updated: October 1, 2020, 5:03 PM IST
ലോക്ക്ഡൗണ്‍ സമയത്ത് റദ്ദാക്കിയ ടിക്കറ്റുകൾ റീഫണ്ട് ചെയ്യണം; വിമാനക്കമ്പനികൾക്ക് മൂന്ന് ആഴ്ചത്തെ സമയം നൽകി സുപ്രീംകോടതി
പ്രതീകാത്മക ചിത്രം
  • Share this:
കൊറോണ വൈറസ് വ്യാപനം മൂലം രണ്ട് മാസം രാജ്യവ്യാപകമായി നടന്ന ലോക്ക്ഡൗൺ സമയത്ത് ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കാൻ നിർബന്ധിതരായ യാത്രക്കാർക്ക് വിമാനക്കമ്പനികൾ പണം തിരികെ നൽകണമെന്ന് സുപ്രീം കോടതി. വിമാനക്കമ്പനികൾ മൂന്ന് ആഴ്ചക്കുള്ളിൽ പണം തിരികെ നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

കൊറോണ മൂലം നഷ്ടം നേരിടുന്ന വിമാനക്കമ്പനികൾക്ക് സുപ്രീംകോടതി ഉത്തരവ് തിരിച്ചടിയായിരിക്കുകയാണ്. മാർച്ച് 25 ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആഭ്യന്തര, അന്തർദേശീയ യാത്രകൾ, ഫാക്ടറികൾ, സ്കൂളുകൾ, ഓഫീസുകൾ, മറ്റ് സേവനങ്ങൾ എല്ലാം പൂർണമായി നിരോധിച്ചിരുന്നു. ഇത് രാജ്യവ്യാപകമായി സാമ്പത്തിക തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു.

Also Read: വിമാനം വൈകുന്നതിനെ കുറിച്ച് യാത്രക്കാരെ എസ്എംഎസ് വഴി അറിയിക്കണം; വിമാനക്കമ്പനികള്‍ക്ക് നിർദേശം

ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോയും, സ്‌പൈസ് ജെറ്റ് ലിമിറ്റഡും, വിസ്താര ഉൾപ്പെടെയുള്ള കമ്പനികൾ ലോക്ക്ഡൗൺ മൂലമുള്ള വരുമാനനഷ്ടം നേരിടാൻ സർക്കാരിൽ നിന്ന് വലിയ തുകകൾ പലിശരഹിത വായ്പയായി തേടിയിട്ടുണ്ട്.

സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഉത്തരവ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾ റീഫണ്ട് നൽകണം എന്നാണ് 35 പേജുള്ള ഉത്തരവിൽ പറയുന്നത്.
Published by: user_49
First published: October 1, 2020, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories