BREAKING: അയോധ്യ കേസ്: മധ്യസ്ഥ ചർച്ചയ്ക്ക് ഉത്തരവ്
റിട്ടയർഡ് ജസ്റ്റിസ് ഖലീഫുള്ള ഖാന്റെ നേതൃത്വത്തിൽ ശ്രീ ശ്രീ രവിശങ്കർ, ജസ്റ്റിസ് ശ്രീറാം പാഞ്ചുഎന്നിവടങ്ങുന്ന സംഘത്തെയാണ് മധ്യസ്ഥ ചർച്ചയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
news18india
Updated: March 8, 2019, 11:09 AM IST

അയോധ്യ
- News18 India
- Last Updated: March 8, 2019, 11:09 AM IST
ന്യൂഡൽഹി : അയോധ്യ തർക്കത്തിൽ മധ്യസ്ഥ ചർച്ചയ്ക്ക് ഉത്തരവിട്ട് സുപ്രീം കോടതി.ഇതിന് നിയമപരമായ തടസങ്ങളില്ല. റിട്ടയർഡ് ജസ്റ്റിസ് ഖലീഫുള്ള ഖാന്റെ നേതൃത്വത്തിൽ ശ്രീ ശ്രീ രവിശങ്കർ, ജസ്റ്റിസ് ശ്രീറാം പാഞ്ചുഎന്നിവടങ്ങുന്ന സംഘത്തെയാണ് മധ്യസ്ഥ ചർച്ചയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ഈ സമിതിയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ ഇവർക്ക് തീരുമാനമെടുക്കാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെതാണ് തീരുമാനം.
ഫസീയബാദ് ജില്ലയിലാകും മധ്യസ്ഥ ചർച്ചകൾ അരങ്ങേറുക. എട്ട് ആഴ്ചയ്ക്കുള്ളിൽ ചർച്ചാ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവുണ്ട്. അതേസമയം തന്നെ മധ്യസ്ഥ ചർച്ച പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന അയോധ്യ തർക്കഭൂമി കേസിൽ കോടതിക്ക് പുറത്തുള്ള സമവായ സാധ്യത ഒരിക്കൽ കൂടി പരിഗണിക്കുമോയെന്ന കാര്യത്തിലാണ് ഇന്ന് വ്യക്തത വന്നിരിക്കുന്നത്. മതപരവും വൈകാരികവുമായ വിഷയമായതിനാൽ മധ്യസ്ഥ ചർച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്നായിരുന്നു ഭരണഘടനാ ബെഞ്ചിലെ പൊതു നിലപാട്.
Also Read-കശ്മീരികൾക്കു നേരെയുള്ള ആക്രമണം ഇന്ത്യ എന്ന ആശയത്തിന് മറ്റെന്തിനേക്കാളുമേറെ ദോഷം ചെയ്യും: ഒമർ അബ്ദുള്ള
കേസിൽ ഇരു കക്ഷികളുടെയും വാദം കേട്ടിരുന്നു. രാം ലല്ലയും നിർമോഹി അഹാഡയും ഉത്തർപ്രദേശ് സർക്കാരും ചർച്ചകളെ ശക്തമായി എതിർത്തപ്പോൾ മുസ്ലിം കക്ഷികൾ പിന്തുണച്ചു. എതിർപ്പുകൾ അവഗണിച്ചാണ് ചർച്ചകൾക്ക് ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ചർച്ചയ്ക്ക് നേതൃത്വം നൽകാൻ ഹിന്ദു മഹാസഭ മുൻ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ എസ് ഖേഹാർ മുൻ സുപ്രീം കോടതി ജഡ്ജി എകെ. പട്നായിക് എന്നിവരുടെ പേരുകളാണ് സമർപ്പിച്ചിരുന്നത്. നിർമോഹി അഖാഡ, മുൻ ജഡ്ജിമാരായ കുര്യൻ ജോസഫ്, ജി എസ് സിംഗ്വി എന്നിവരെ നിർദ്ദേശിച്ചു. എന്നാൽ കോടതി തന്നെ സമിതി അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു.
ഫസീയബാദ് ജില്ലയിലാകും മധ്യസ്ഥ ചർച്ചകൾ അരങ്ങേറുക. എട്ട് ആഴ്ചയ്ക്കുള്ളിൽ ചർച്ചാ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവുണ്ട്. അതേസമയം തന്നെ മധ്യസ്ഥ ചർച്ച പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.