• HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹിയിലെ വായുമലിനീകരണം: ഒരു ന്യായവും കേൾക്കേണ്ട; നടപടിയാണ് ആവശ്യമെന്ന് സുപ്രീംകോടതി

ഡൽഹിയിലെ വായുമലിനീകരണം: ഒരു ന്യായവും കേൾക്കേണ്ട; നടപടിയാണ് ആവശ്യമെന്ന് സുപ്രീംകോടതി

'വീടിനുള്ളില്‍ പോലും ആരും സുരക്ഷിതരല്ല, ഇത് ദാരുണമാണ്'

News18 Malayalam

News18 Malayalam

  • Share this:
    ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ വിമർശനം. സഹിക്കാവുന്നതിന്റെ പരമാവധിയാണ് ജനം സഹിക്കുന്നത്. വീടിനകം പോലും സുരക്ഷിതമല്ലെന്നും കോടതി പറഞ്ഞു. മലിനീകരണം കുറയ്ക്കാൻ എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമാക്കണെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

    ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വായുമലിനീകരണം മൂലം അവരുടെ ജീവിതത്തിലെ വിലയേറിയ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു ന്യായവും കേള്‍ക്കേണ്ടെന്നും നടപടിയാണ് ആവശ്യമെന്നും കോടതി പറഞ്ഞു. വീടിനുള്ളില്‍ പോലും ആരും സുരക്ഷിതരല്ല, ഇത് ദാരുണമാണ്. ഒരു പരിഷ്‌കൃത രാജ്യത്ത് ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല. എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോവും വിളവെടുപ്പിനു ശേഷം അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്? സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നുമില്ല- ബെഞ്ച് അംഗം ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. എല്ലാവര്‍ഷവും ഡല്‍ഹിക്ക് ശ്വാസം മുട്ടുന്നത് ദൗര്‍ഭാഗ്യകരമാണ്. മലിനീകരണം തടയുന്നില്‍ അധികാരികള്‍ പരാജയപ്പെട്ടു. അവര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

    Also Read- ഡല്‍ഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

    വിളയുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അവസാനിപ്പിക്കാന്‍ ആളുകള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍, മറ്റ് അവകാശവാദം ഉന്നയിക്കാനും പാടില്ലെന്നും കോടതി പറഞ്ഞു. വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണം. ഇത് നിര്‍ത്തലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും സാധ്യമായ മുഴുവന്‍ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.

    First published: