• HOME
 • »
 • NEWS
 • »
 • india
 • »
 • Freebies | തെരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനങ്ങള്‍; ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

Freebies | തെരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനങ്ങള്‍; ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

കേസുമായി ബന്ധപ്പെട്ട് കക്ഷികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി.

 • Last Updated :
 • Share this:
  സൗജന്യ വാഗ്ദാനങ്ങളുമായി (freebies) ബന്ധപ്പെട്ട കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി (supreme court). പ്രശ്‌നം പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതി (expert body) രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷമായ ബെഞ്ച് നിരീക്ഷിച്ചു.

  '' കേസുമായി ബന്ധപ്പെട്ട് കക്ഷികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതുണ്ട്. ജുഡീഷ്യൽ ഇടപെടലിന്റെ പ്രാധാന്യം എന്താണ്? കോടതി മുഖേന വിദഗ്ധ സമിതിയെ നിയമിക്കുന്നത് എന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ? എന്നിങ്ങനെയുള്ള ചില കാര്യങ്ങൾ പ്രാഥമിക വാദങ്ങളിൽ പരിശോധിക്കേണ്ടതുണ്ട്," സുപ്രീം കോടതി നിരീക്ഷിച്ചു. എസ് സുബ്രഹ്മണ്യം ബാലാജിയും തമിഴ്‌നാട് സര്‍ക്കാരും ഉള്‍പ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 2013-ല്‍ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന് തങ്ങള്‍ക്ക് മുമ്പാകെ വാദം ഉയർന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി.

  '' ചീഫ് ജസ്റ്റിസില്‍ നിന്ന് ഉത്തരവുകള്‍ ലഭിച്ചതിന് ശേഷം വിശദമായ വാദം കേള്‍ക്കാന്‍ കേസ് മൂന്നംഗ ബെഞ്ചിനു ( 3 judge bench) മുമ്പാകെ സമര്‍പ്പിക്കുകയാണ്,'' ബെഞ്ച് കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. 2013ലെ വിധിയില്‍, റെപ്രസന്റേറ്റീവ് ഓഫ് പീപ്പിള്‍ ആക്ടിലെ സെക്ഷന്‍ 123 അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ 123-ാം വകുപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിഗമനത്തില്‍ എത്തിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

  read also : രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ സമ്മാനങ്ങൾ ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

  അതേസമയം, ബി.ജെ.പി ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സൗജന്യങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ നല്‍കാറുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെ എതിര്‍ക്കുന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ക്ഷേമ പദ്ധതികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുള്ളതാണെന്നും അത് സൗജന്യ സമ്മാനങ്ങളുടെ ഗണത്തില്‍ പെടുത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജിയില്‍ അഭിപ്രായപ്രകടനം നടത്തിയതിന് ഡിഎംകെയേയും പാര്‍ട്ടിയിലെ ചില നേതാക്കളെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

  ഈ വിഷയത്തില്‍, ബിജെപി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഒരുപോലെയാണ്. എല്ലാവരും സൗജന്യങ്ങളെ ആശ്രയിക്കുന്നു. അതിനാലാണ് ഈ വിഷയത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ നടത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണയും ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ ഒരു പൊതു സംവാദത്തിന് തുടക്കമിടുക എന്നതായിരുന്നു ഉദ്ദേശ്യം. എന്താണ് സൗജന്യം, എന്താണ് ക്ഷേമം എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.

  ''ചില സംസ്ഥാനങ്ങള്‍ പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും സൈക്കിള്‍ നല്‍കുന്നു. സൈക്കിളുകള്‍ ഉപയോഗിക്കുന്നത് മികച്ച ജീവിതശൈലിയുടെ ഭാഗമാണ്. ഇവിടെ ക്ഷേമപദ്ധതി എന്താണ് സൗജന്യ സമ്മാനം ഏതാണ് എന്നതാണ് പ്രശ്‌നം. ദാരിദ്ര്യമനുഭവിക്കുന്ന ഒരു വ്യക്തിയുടെ ഉപജീവനമാര്‍ഗം ചിലപ്പോള്‍ ആ സൈക്കിളിനെ ആശ്രയിച്ചാകും ഇരിക്കുന്നത്. ഞങ്ങള്‍ക്ക് അതേക്കുറിച്ച് ഇവിടെ ഇരുന്നു വാദിക്കാന്‍ കഴിയില്ല'', ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ആര്‍ക്കും പ്രശ്നമില്ലെന്നും ടെലിവിഷന്‍ സെറ്റുകള്‍ പോലുള്ള അവശ്യസാധനങ്ങള്‍ ഒരു പാര്‍ട്ടി വിതരണം ചെയ്തപ്പോഴാണ് പ്രശ്‌നം ഉണ്ടായതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞിരുന്നു.
  Published by:Amal Surendran
  First published: