നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'വരേണ്യ കാഴ്ചപ്പാട് സ്വീകരിക്കില്ല'; ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീംകോടതി

    'വരേണ്യ കാഴ്ചപ്പാട് സ്വീകരിക്കില്ല'; ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീംകോടതി

    ഭിക്ഷാടകരെ വാക്‌സിനേറ്റ് ചെയ്യുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും നോട്ടീസ് അയച്ചു.

    Supreme Court

    Supreme Court

    • Share this:
      ന്യൂഡൽഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ലെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ വരേണ്യ വർഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ ഭിക്ഷാടനം നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് പരമോന്നത കോടതി നിലപാട് വ്യക്തമാക്കിയത്.

      മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കുന്നത്. ദാരിദ്ര്യത്തിന്റെയും സാമുഹിക- സാമ്പത്തിക പ്രശ്‌നങ്ങളുടെയും മറുവശമാണ് ഭിക്ഷാടനമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഭിക്ഷാടകരെ വാക്‌സിനേറ്റ് ചെയ്യുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും നോട്ടീസ് അയച്ചു.

      Also Read- സംസ്ഥാന കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നടപടി; മുന്നറിയിപ്പുമായി എ പി അബ്ദുൾ വഹാബ്

      കോവിഡ് വ്യാപനം തടയുന്നതിനായി പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളില്‍ ഭവനരഹിതരായവര്‍ ഉള്‍പ്പെടെ നടത്തുന്ന ഭിക്ഷാടനം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. എന്തുകൊണ്ടാണ് ആളുകള്‍ തെരുവുകളില്‍ യാചിക്കേണ്ടിവരുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. അത് ദാരിദ്ര്യത്തിന്റെ അവസ്ഥയാണ്. അവര്‍ക്ക് മാറ്റു മാര്‍ഗമില്ല. യാചിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

      Also Read- ഐ എൻ എൽ തമ്മിലടിയിൽ എറണാകുളം ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി, രണ്ടു പേരെ ആറ് മാസത്തേക്ക് പുറത്താക്കി; പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു

      ഇത് സര്‍ക്കാരിന്റെ സാമുഹ്യക്ഷേമ നയവുമായി ബന്ധപ്പെട്ട വിശാലമായ പ്രശ്‌നമാണ്. ഭിക്ഷാടകരെ നമ്മുടെ കാഴ്ചയില്‍നിന്ന് അകറ്റിനിര്‍ത്തണം എന്ന് പറയാനാവില്ല. അതിനായി നോട്ടീസ് അയച്ചാല്‍, നാം അത് ആഗ്രഹിക്കുന്നുവെന്ന് അര്‍ത്ഥം വരുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം, ഭിക്ഷാടകരുടെ പുനരധിവാസം, വാക്‌സിനേഷന്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി രണ്ട് ആഴ്ചയ്ക്കുശേഷം പരിഗണിക്കും.

      Also Read- ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്പതുകാരി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവം; സ്ത്രീധന പീഡനമെന്ന് പൊലീസ്

      English Summary: Supreme Court issued a notice to the Centre and Delhi government on a petition seeking vaccination and rehabilitation of beggars in the wake of the Covid-19 pandemic in India, saying the court will not take an elitist view to ban begging. A bench comprising Justices DY Chandrachud and MR Shah said that beggars cannot be wished away from public places and traffic junctions.
      Published by:Rajesh V
      First published:
      )}