നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • PM Cares | പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിച്ച പണം ദുരന്ത നിവാരണ നിധിയിലേക്ക് മാറ്റാനാവില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി

    PM Cares | പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിച്ച പണം ദുരന്ത നിവാരണ നിധിയിലേക്ക് മാറ്റാനാവില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി

    കോവിഡ് 19 പോലെ അപ്രതീക്ഷിതമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിൽ ദുരിതാശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മാർച്ച് 28നാണ് പിഎം കെയെഴ്സ് ഫണ്ട് രൂപീകരിച്ചത്

    Supreme Court

    Supreme Court

    • Share this:
      ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലൂടെ സമാഹരിച്ച തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്ക് (NDRF) മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് പ്രധാനമന്ത്രി പിഎം കെയേഴ്സ് എന്ന പേരിൽ ധനസമാഹരണം ആരംഭിച്ചത്. ഈ പണം ചാരിറ്റബിൾ ട്രസ്റ്റുകളുടെ പണമാണെന്നായിരുന്നു എൻഡിആർഎഫിലേക്ക് മാറ്റണമെന്ന ഹർജി തള്ളി സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്നത് ഉചിതമെന്ന് സർക്കാരിന് തോന്നിയാൽ അങ്ങനെയാകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
      You may also like:COVID 19| 103 വയസുകാരന് കോവിഡ് മുക്തി; അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; പൂക്കൾ നൽകി യാത്രയാക്കി [NEWS]COVID 19| ഉറവിടം അറിയാത്ത രോഗികളിൽ സൂക്ഷ്മ പഠന റിപ്പോർട്ട്; പകുതി പേരുടെ ഉറവിടം കണ്ടെത്തി [NEWS] പൊലീസ് സംഘത്തിന് നേരെ കൊലക്കേസ് പ്രതി ബോംബെറിഞ്ഞു; തമിഴ്നാട്ടിൽ പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം [NEWS]
      പിഎം കെയേഴ്സ് ഫണ്ട് ദുരന്തനിവാരണ നിയമത്തിന്‍റെ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു എൻജിഒയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഫണ്ടിൽ നിലവിലുള്ളതും ഭാവിയിലെ ഫണ്ട് ശേഖരണവും സംഭാവനകളും ഗ്രാന്‍റുകളും അടക്കം എൻഡിആർഎഫിലേക്ക് മാറ്റാൻ നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജസ്റ്റിസ് അശോക് ഭൂഷണ്‍,ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

      കോവിഡ് 19 പോലെ അപ്രതീക്ഷിതമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിൽ ദുരിതാശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മാർച്ച് 28നാണ് പിഎം കെയെഴ്സ് ഫണ്ട് രൂപീകരിച്ചത്. ഇത്തരമൊരു ഫണ്ടിന്‍റെ ആവശ്യകതയും അതിന്‍റെ നിയമ സാധുതയും ചോദ്യം ചെയ്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.
      Published by:Asha Sulfiker
      First published: