നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ചിദംബരത്തിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

  ചിദംബരത്തിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

  സിബിഐ അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷ അപ്രസക്തമായെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

  പി ചിദംബരം

  പി ചിദംബരം

  • Share this:
   ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന് തിരിച്ചടി. ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഡൽഹി ഹൈക്കോടതി ഹർജി തള്ളിയതോടെയാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.

   സിബിഐ അറസ്റ്റ് ചെയ്തതോടെ മുൻകൂർ ജാമ്യാപേക്ഷ അപ്രസക്തമായെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചിദംബരത്തിന് സിബിഐ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

   also read: മന്‍മോഹന്‍ സിംഗിന്റെ SPG സുരക്ഷ പിൻവലിക്കുന്നു; Z-പ്ലസ് സുരക്ഷ തുടരും

   കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ലെന്നും അതിനാൽ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഉത്തരവ് ലഭിച്ചതിന് ശേഷമേ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്യുവെന്ന് കോടതി ചിദംബരത്തിന്റെ അഭിഭാഷകനായ കബില്‍ സിബലിനെ അറിയിച്ചു.

   എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച മൂന്നാമത്തെ ഹര്‍ജിയില്‍ കോടതിയില്‍ വാദം നടന്ന് കൊണ്ടിരിക്കുകയാണ്.

   ചിദംബരത്തിന്റെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്ന് സിബിഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെടുമെന്നാണു സൂചന. കഴിഞ്ഞ നാലു ദിവസത്തെ ചോദ്യം ചെയ്യലിനിടെ പുതിയ തെളിവുകള്‍ ലഭിച്ചുവെന്ന് സിബിഐ കോടതിയെ അറിയിക്കുമെന്നാണു കരുതുന്നത്.
   First published:
   )}