News18 Malayalam
Updated: January 20, 2021, 2:55 PM IST
Supreme Court
റിപ്പബ്ളിക് ദിനത്തിൽ കർഷകൾ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ പരേഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഉത്തരവ് ഇറക്കാനാവില്ലെന്ന് സുപ്രീം കോടതി. ഹർജി പിൻവലിക്കാൻ ഡൽഹി പൊലിസിനോട് കോടതി ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതല പൊലീസിനായതിനാൽ തീരുമാനമെടുക്കേണ്ടത് പൊലീസ് തന്നെയാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്രാക്ടർ പരേഡ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് ജോയിന്റ് കമ്മീഷണറാണ് സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകിയത്. ഡൽഹിയിൽ ആര് പ്രവേശിക്കണം, പ്രവേശിക്കരുത് എന്ന് തീരുമാനിക്കാൻ ഡൽഹി പൊലീസിന് അധികാരമുണ്ടെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കർഷക സംഘനകളുമായി ഡൽഹി പൊലീസ് ചർച്ച നടത്തിയിരുന്നു.
Also Read
ഇ.ഡിയെ ഭയന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മടക്കം; സമസ്ത പ്രസിദ്ധീകരണത്തില്‍ വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍
ഡൽഹി ഔട്ടർ റിങ് റോഡിൽ ട്രാക്ടർ റാലിക്ക് അനുമതി നൽകണമെന്നാണ് കർഷക നേതാക്കൾ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടത്. റാലി സമാധാനപരമായിരിക്കുമെന്നും നേതാക്കൾ അറിയിച്ചു. എന്നാൽ ഗതാഗത കുരുക്ക് അടക്കമുളള പ്രതിസന്ധി ഡൽഹി പൊലിസും വ്യക്തമാക്കി. കാർഷിക നിയമവുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ചചെയ്യാൻ രൂപീകരിച്ച സമിതി അംഗങ്ങളെ പിരിച്ചു വിടണമെന്ന ഹർജിയും സുപ്രീം കോടതി പരിഗണിച്ചു.
സമിതിക്ക് മുന്നിൽ ഹാജരാക്കാൻ ആരേയും നിർബന്ധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സമിതി അംഗങ്ങളെ പൊതുജനാഭിപ്രായവും മാധ്യമ വാർത്തകളും അടിസ്ഥാനമാക്കി വിലയിരുത്തരുത്. വിഷയം ചർച്ച ചെയ്യുന്നതിനാണ് സമിതിയെന്നും തീരുമാനമെടുക്കാനുള്ള അധികാരം സമിതിക്ക് നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
Published by:
user_49
First published:
January 20, 2021, 2:47 PM IST