• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പട്ടികജാതി നിയമം ദുര്‍ബലമാക്കിയ വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി

news18
Updated: May 16, 2018, 8:00 PM IST
പട്ടികജാതി നിയമം ദുര്‍ബലമാക്കിയ വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി
news18
Updated: May 16, 2018, 8:00 PM IST
ന്യൂഡല്‍ഹി : പട്ടികജാതി നിയമം ദുര്‍ബലമാക്കിയ വിധി സ്റ്റേ ചെയ്യാന്‍ ആകില്ലെന്ന് സുപ്രീം കോടതി. വിഷയത്തില്‍ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും പുനഃപരിശോധന ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളുന്നത്. ഏകപക്ഷീയമായി ആരെയും അറസ്റ്റ് ചെയ്യാന്‍ ആകില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന് കോടതി വിധിച്ചിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധനനിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. ഈ വിധിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രം കോടതിയെ സമീപിച്ചത്.
First published: May 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍