നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'സാധുവായ അടിസ്ഥാനമില്ല'; ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കോവിഡ് ഒരു കാരണമല്ലെന്ന് സുപ്രീംകോടതി

  'സാധുവായ അടിസ്ഥാനമില്ല'; ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കോവിഡ് ഒരു കാരണമല്ലെന്ന് സുപ്രീംകോടതി

  തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ കോവിഡ് ഒരു കാരണമല്ലെന്നും സാധുവായ അടിസ്ഥാനമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷനോട് എങ്ങനെ ഇലക്ഷൻ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുമെന്നും ബഞ്ച് ചോദിച്ചു.

  Supreme Court

  Supreme Court

  • Share this:
   ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധി തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനുള്ള 'സാധുവായ കാരണം' അല്ലെന്ന് സുപ്രീംകോടതി. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

   ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം പരിഗണിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ ആർ എസ് റെഡ്ഡി, എം ആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്തതിനാൽ ഹർജി അനവസരത്തിലുള്ളതാണെന്നും പറഞ്ഞു.

   തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ കോവിഡ് ഒരു കാരണമല്ലെന്നും സാധുവായ അടിസ്ഥാനമില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷനോട് എങ്ങനെ ഇലക്ഷൻ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുമെന്നും ബഞ്ച് ചോദിച്ചു. അവിനാഷ് താക്കൂർ എന്നയാളാണ് ഹർജിക്കാരൻ.

   അസാധാരണമായ സാഹചര്യങ്ങളിൽ വോട്ടെടുപ്പ് മാറ്റിവയ്ക്കാൻ ജനങ്ങളുടെ പ്രാതിനിധ്യം നിയമം അനുശാസിക്കുന്നുവെന്ന കാരണത്താൽ കോവിഡ് -19 പകർച്ചവ്യാധി മൂലം വോട്ടെടുപ്പ് മാറ്റിവയ്ക്കാൻ നിർദേശം നൽകണമെന്നാണ് ഹർജിക്കാരൻ ഹരി‍ജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.   എന്താണു ചെയ്യേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് നടത്തരുതെന്ന് പറയാൻ കോടതിക്കാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
   Published by:Gowthamy GG
   First published:
   )}