'നിരീക്ഷണത്തിൽ പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുത്; ഒരാഴ്ചയ്ക്കകം ശമ്പളം നല്‍കണം': സുപ്രീംകോടതി

കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീം കോടതി

News18 Malayalam | news18-malayalam
Updated: July 31, 2020, 6:15 PM IST
'നിരീക്ഷണത്തിൽ പോകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുത്; ഒരാഴ്ചയ്ക്കകം ശമ്പളം നല്‍കണം': സുപ്രീംകോടതി
Supreme-Court
  • Share this:
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രീം കോടതി. കോവിഡ് ഡ്യൂട്ടിക്കുശേഷം ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍റീനില്‍ പോകുന്ന ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ആരോഗ്യപ്രവര്‍ത്തകരുടെ ക്വറന്‍റീന്‍ കാലാവധി ഡ്യൂട്ടിയായി കണക്കാക്കണം. അവധിയായി മാറ്റുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

TRENDING:'അപമാനിക്കാൻ പണം നൽകി; ആത്മഹത്യയിലേക്ക് തള്ളിവിട്ടു'; നടൻ വിജയ്ക്കെതിരെ ആരോപണവുമായി മീര മിഥുൻ[PHOTO]Gold Rate| 40,000ത്തിൽ തൊട്ട് പവൻ വില; ഗ്രാമിന് 5000 രൂപ[PHOTO]'സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ': ഷാഫി പറമ്പിൽ[NEWS]
പഞ്ചാബ്, ത്രിപുര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്കു കൃത്യസമയത്ത് ശമ്പളം നൽകുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണു നിർദേശം. കേസ് ഓഗസ്റ്റ് 10ന് വീണ്ടും പരിഗണിക്കും.
Published by: user_49
First published: July 31, 2020, 6:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading