COVID 19| സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി

ആരോഗ്യപ്രവർത്തകർക്ക് മാസ്‌കുകളും സംരക്ഷണ ഉപകരണങ്ങളും ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം

News18 Malayalam | news18india
Updated: April 8, 2020, 3:24 PM IST
COVID 19| സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കോവിഡ് പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി. കോവിഡ് പരിശോധനയ്ക്ക് ജനങ്ങളില്‍ നിന്ന് പണം വാങ്ങുന്നത് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എന്നീ ഭേദമില്ലാതെ ഡോക്ടര്‍മാര്‍ക്ക് ശമ്പളം ഉറപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ശമ്പളം പിടിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

You may also like:COVID 19| 'ഹനുമാൻ സഞ്ജീവനി കൊണ്ടുവന്നതുപോലെ'; മരുന്നിന് ഇന്ത്യൻ പ്രധാനമന്ത്രിയോട് സഹായം തേടി ബ്രസീലിയൻ പ്രസിഡന്റ്‍ [NEWS]COVID 19| സ്പെയിനിൽ കാർ പാർക്കിംഗ് ഏരിയകൾ ശവപ്പെട്ടികളാൽ നിറഞ്ഞു; ഹൃദയഭേദകം ഈ കാഴ്ച [PHOTO]അനിൽ അക്കരയുടെ പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തല; അജ്ഞാതരൂപം കണ്ടതായി അയല്‍വാസികള്‍ [NEWS]സ്വകാര്യ ലാബുകൾക്ക് പണം വാങ്ങാൻ അനുമതി നൽകിയത് അംഗീകരിക്കാനാകില്ല. പരിശോധന സൗജന്യമാക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണം. ഇതിനായി റീ ഇമ്പേഴ്‌സ്‌മെന്റ് പദ്ധതി നടപ്പാക്കുന്നത് ആലോചിക്കണമെന്നും കോടതി പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് മാസ്‌കുകളും സംരക്ഷണ ഉപകരണങ്ങളും ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.
First published: April 8, 2020, 3:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading