• HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ; ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബഞ്ച്; ജസ്റ്റിസ് എൻ വി രമണ അധ്യക്ഷൻ

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ; ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബഞ്ച്; ജസ്റ്റിസ് എൻ വി രമണ അധ്യക്ഷൻ

ഒക്ടോബർ ഒന്നുമുതല്‍ ഹർജികളിൽ വാദം കേൾക്കൽ ആരംഭിക്കും.

court

court

  • Share this:
    ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹര്‍ജികൾ പരിഗണിക്കാൻ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് എൻ വി രമണയാണ് അധ്യക്ഷൻ. ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, ആർ സുഭാഷ് റെഡ്‌ഡി, ബി ആർ ഗവായി, സൂര്യ കാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ.

    also read:അഴിമതി; നികുതി വകുപ്പിലെ 15 ഉന്നത ഉദ്യോഗസ്ഥർക്കു കൂടി സർക്കാർ നിര്‍ബന്ധിത വിരമിക്കൽ നൽകി

    ഒക്ടോബർ ഒന്നുമുതല്‍ ഹർജികളിൽ വാദം കേൾക്കൽ ആരംഭിക്കും. പ്രത്യേക പദവി റദ്ദാക്കിയതിലെ ഭരണഘടന സാധുത, അതിനെ തുടർന്നുള്ള രാഷ്ട്രപതിയുടെ ഉത്തരവ് എന്നിവ ബഞ്ച് പരിശോധിക്കും.

    ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ എട്ടു ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വരിക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കശ്മീര്‍ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ തീരുമാനിച്ചത്. കേസില്‍ കേന്ദ്ര സര്‍ക്കാരിനും ജമ്മു കശ്മീര്‍ ഭരണകൂടത്തിനും നോട്ടീസ് അയയ്ക്കാനും ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
    First published: