നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ട്രൈബ്യൂണൽ നിയമത്തിൽ ഭേദഗതി: കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

  ട്രൈബ്യൂണൽ നിയമത്തിൽ ഭേദഗതി: കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

  ട്രൈബ്യൂണൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതിലും കേന്ദ്രസർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു

  Supreme Court

  Supreme Court

  • Share this:
  ന്യൂഡൽഹി: രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകൾ നികത്താത്തതിലും പുതിയ ട്രൈബ്യൂണൽ നിയമം കൊണ്ടുവന്നതിലും കടുത്ത അതൃപ്തി അറിയിച്ച് സുപ്രീംകോടതി. ട്രൈബ്യൂണൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതിലും കേന്ദ്രസർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

  കേന്ദ്രസർക്കാർ കോടതി വിധിയെ ബഹുമാനിക്കുന്നില്ല. കോടതിയുടെ ക്ഷമ പരീക്ഷിക്കരുതെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യാഷനായ ബഞ്ച് പറഞ്ഞു. എവിടെയൊക്കെ എത്രപേരെ നിയമിച്ചു എന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

  നിയമനങ്ങൾ നടത്താതെ കേന്ദ്രം ട്രൈബ്യുണലുകളുടെ വഴി അടയ്ക്കുകയാണ്. പല ട്രൈബ്യുണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. സുപ്രീംകോടതി ചില വകുപ്പുകൾ റദ്ദാക്കിയതിന് പിന്നാലെ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവന്നതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. സുപ്രീംകോടതി വിധിക്ക് പൂർണമായും വിരുദ്ധമായ നിയമം പാസാക്കാൻ നിയമനിർമാണ സഭയ്ക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ട്രൈബ്യൂണലുകളിലേക്ക് നിയമനം നടത്താൻ സുപ്രീം കോടതി കേന്ദ്രത്തിന് ഒരാഴ്ച സമയം നൽകി.  നിയമനത്തിനായി കേന്ദ്രം ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ കോടതി അല്ലാത്ത പക്ഷം മൂന്ന് വഴികൾ ആണ് തങ്ങൾക്ക് മുന്നിൽ ഉള്ളതെന്ന് പറഞ്ഞു. കേന്ദ്രം കൊണ്ടുവന്ന പുതിയ നിയമം സ്റ്റേ ചെയ്യുക, ട്രിബ്യുണലുകൾ അടച്ചുപൂട്ടി അധികാരം ഹൈക്കോടതിയെ ഏൽപ്പിക്കുക. മൂന്നാമതായി സുപ്രീംകോടതി തന്നെ നിയമനങ്ങൾ നടത്തുക. നിയമനങ്ങൾ നടത്തിയില്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.

  പുതിയ നിയമം ചോദ്യം ചെയ്തു കോടതിയിൽ ഹർജി നൽകിയ കോൺഗ്രസ് എം.പി. ജയറാം രമേശിന് കോടതി നോട്ടിസ് അയച്ചു. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലാണ് ട്രൈബ്യൂണൽ നിയമ ഭേദഗതി കേന്ദ്രസർക്കാർ പാസാക്കിയത്. പ്രതിപക്ഷ എതിർപ്പുകൾ മറികടന്ന് ശബ്ദ വോട്ടോടെയാണ് ബിൽ ഇരുസഭകളും കടന്നത്. കേസ് തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
  Published by:user_57
  First published: