നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Lakhimpur Kheri Violence|  ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപെട്ട സംഭവത്തിൽ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

  Lakhimpur Kheri Violence|  ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപെട്ട സംഭവത്തിൽ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

  ''എന്ത് സന്ദേശമാണ് യുപി സർക്കാർ ജനങ്ങൾക്ക് നൽകുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കും.''

  Supreme Court

  Supreme Court

  • Share this:
  ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കൊലക്കുറ്റം ചുമത്തിയ കേസിൽ പ്രതികളോട്  ഇത്രയും ഉദാര സമീപം എന്തിനെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് ചോദിച്ചു. കേസിൽ യു പി പോലീസ് സ്വീകരിച്ച നടപടിയിൽ തൃപ്തരല്ല. കേസിൽ ഉൾപ്പെട്ടവർ ഉന്നതരായതിനാൽ സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ ന്യായമില്ല. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി.

  Also Read- Nobel Peace Prize 2021| സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ട് മാധ്യമപ്രവർത്തകർക്ക്; പുരസ്കാരം ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന്

  വാഹനം കർഷകർക്ക് മേൽ ഓടിച്ചുകയറ്റിയ കേസിൽ ആരോപണവിധേയനായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടിയെന്ന് യു പി സർക്കാർ കോടതിയെ അറിയിച്ചു. ഹാജരാകാൻ ശനിയാഴ്ച രാവിലെ 11 മണിവരെ സമയം നൽകിയെന്നും എന്നിട്ടും ഹാജരായില്ലെങ്കിൽ നടപടി എടുക്കുമെന്നും സർക്കാർ അറിയിച്ചു.

  Also Read- Nirmal NR-245, Kerala Lottery Result| നിര്‍മല്‍ NR-245 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  ഇതേ കുറ്റം ചെയ്ത മറ്റുള്ളവരോട് ഇതേ നിലപാട് തന്നെയാകുമോ സ്വീകരിക്കുകയെന്ന് സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. എന്ത് സന്ദേശമാണ് യുപി സർക്കാർ ജനങ്ങൾക്ക് നൽകുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കും. എട്ടു പേരാണ് ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ അതിശക്തമായ നിയമനടപടി സ്വീകരിച്ചേ മതിയാവൂ. യുപി സര്‍ക്കാരും പൊലീസും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നാണ് കോടതി പ്രതീക്ഷിക്കുന്നതെന്നും ബഞ്ച് പറഞ്ഞു.

  Also Read- കേരളത്തിലെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷാഫീസ് ഇല്ല; സർട്ടിഫിക്കറ്റുകൾക്ക് സ്വയംസാക്ഷ്യപ്പെടുത്തൽ മതി

  പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മൃതദേഹത്തിൽ വെടിയേറ്റതിന്റെ മുറിവുകളില്ലെന്ന് യുപി സർക്കാരിനായി ഹാജരായ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. രണ്ട് തിരകൾ കണ്ടെത്തിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. കേസ് ഒക്ടോബർ 20 ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട് ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് അഭിഭാഷകർ  ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതു താൽപര്യ ഹർജിയായി കോടതി പരിഗണിക്കുകയായിരുന്നു.
  Published by:Rajesh V
  First published:
  )}