HOME » NEWS » India » SUPREME COURT STAYS ARREST OF SHASHI THAROOR AA TV

ക൪ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റ്: ശശി തരൂർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ശശിതരൂർ, മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശയി, മൃണാൾ പാണ്ഡെ, വിനോദ് കെ ജോസ് ഉൾപ്പെടെയുള്ളവർക്ക് എതിരായ കേസുകളിലാണ് സുപ്രീംകോടതിയുടെ സ്റ്റേ. രണ്ട് ആഴ്ചത്തേക്ക് ആണ് സ്റ്റേ.

News18 Malayalam | news18-malayalam
Updated: February 9, 2021, 12:58 PM IST
ക൪ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റ്: ശശി തരൂർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
ശശി തരൂർ
  • Share this:
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ചിഫ് ജസ്റ്റിസ് എസ് .എ . ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ശശിതരൂർ, മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശയി, മൃണാൾ പാണ്ഡെ, വിനോദ് കെ ജോസ് ഉൾപ്പെടെയുള്ളവർക്ക് എതിരായ കേസുകളിലാണ് സുപ്രീംകോടതിയുടെ സ്റ്റേ. രണ്ട് ആഴ്ചത്തേക്ക് ആണ് സ്റ്റേ.

ഹർജിയിൽ സുപ്രീംകോടതി ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാരുകൾക്ക് നോട്ടിസ് അയച്ചു. രാജ്യദ്രോഹക്കേസെടുത്ത നടപടി ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി നടപടി. എഫ്ഐആ൪ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

Also Read 'ശബരിമലയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് പറഞ്ഞിട്ടില്ല'; എം.എ.ബേബി

ബാലിശമായ പരാതികളിൽ ആണ് കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് തരൂരിന് വേണ്ടി ഹാജർ ആയ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഒരേ തരത്തിൽ ഉള്ള പരാതികളിൽ ആണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹരിയാണ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ് ഐ ആറുകൾ ഒരുമിച്ച് ആക്കണം എന്നും സിബൽ വാദിച്ചു. ഈ ആവശ്യത്തിൽ കോടതി നോട്ടീസ് അയച്ചു.

റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ മധ്യഡൽഹിയിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് ചെയ്തത് എന്ന് കാരവാൻ മാഗസിൻ എഡിറ്റർ വിനോദ് കെ ജോസിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യം ട്വീറ്റിന് ഇല്ലായിരുന്നു എന്നും റോത്തഗി വ്യക്തമാക്കി.

എന്നാൽ ട്വിറ്ററിൽ ലക്ഷകണക്കിന് ആൾക്കാർ പിന്തുരുടരുന്നവരുടെ ട്വീറ്റ്റുകൾ അക്രമങ്ങൾക്ക് വഴി വച്ചു എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചു.

കർഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടർ റാലിക്കിടെ കർഷകൻ പൊലീസിന്റെ വെടിയേറ്റു മരിച്ചുവെന്ന തെറ്റായ പോസ്റ്റുകൾ ട്വിറ്ററിൽ പ്രചരിപ്പിച്ചതിനാണ് കേസ്. ഉത്തർ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് പുറമെ ഹരിയാന, കർണാടകം സംസ്ഥാനങ്ങളിലും ശശി തരൂർ ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു.
Published by: Aneesh Anirudhan
First published: February 9, 2021, 12:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories