• HOME
  • »
  • NEWS
  • »
  • india
  • »
  • Adoption | അനാഥരായി ലക്ഷക്കണക്കിന് കുട്ടികള്‍; ദത്തെടുക്കല്‍ പ്രക്രിയ ലളിതമാക്കണമെന്ന് സുപ്രീം കോടതി

Adoption | അനാഥരായി ലക്ഷക്കണക്കിന് കുട്ടികള്‍; ദത്തെടുക്കല്‍ പ്രക്രിയ ലളിതമാക്കണമെന്ന് സുപ്രീം കോടതി

'ഇന്ത്യയില്‍ ഒരു കുട്ടിയെ ദത്തെടുക്കാന്‍ മൂന്നോ നാലോ വര്‍ഷത്തെ കാലയളവ് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? അതിനാല്‍ നടപടിക്രമങ്ങള്‍ ലളിതമാക്കണം'-സുപ്രീം കോടതി

  • Last Updated :
  • Share this:
    ദത്തെടുക്കാന്‍ (Adoption) തയ്യാറായി നിരവധി യുവദമ്പതികളും ലക്ഷക്കണക്കിന് അനാഥരും ( Orphans) ഉള്ളതിനാല്‍ രാജ്യത്ത് (India) ദത്തെടുക്കല്‍ പ്രക്രിയ ലളിതമാക്കണമെന്ന് സുപ്രീം കോടതി (Supreme Court). സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA)യുടെ കീഴില്‍ ഒരു കുട്ടിയെ ദത്തെടുക്കാന്‍ മൂന്ന് മുതല്‍ നാല് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും അതിനാല്‍ നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ, ജെബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

    'ഇന്ത്യയില്‍ ഒരു കുട്ടിയെ ദത്തെടുക്കാന്‍ മൂന്നോ നാലോ വര്‍ഷത്തെ കാലയളവ് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? അതിനാല്‍ നടപടിക്രമങ്ങള്‍ ലളിതമാക്കണം'-കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജിനോട് ബെഞ്ച് പറഞ്ഞു.

    രാജ്യത്തെ കുട്ടികളുടെ ദത്തെടുക്കല്‍ പ്രക്രിയ ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് ദ ടെംപിള്‍ ഓഫ് ഹീലിംഗ് എന്ന എന്‍ജിഒക്ക് വേണ്ടി പിയൂഷ് സക്സേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. അതേസമയം ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ആറാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ എം നടരാജ് പറഞ്ഞു.

    read also : തെരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനങ്ങള്‍; ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീംകോടതി

    സക്സേനയും ശിശുവികസന മന്ത്രാലയത്തിന്റെ ബന്ധപ്പെട്ടവരുമായുള്ള കൂടിക്കാഴ്ചയുടെ സാധ്യതകള്‍ അന്വേഷിക്കാനും ദത്തെടുക്കല്‍ ലളിതമാക്കാന്‍ അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും നടരാജിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

    ഇന്ത്യയിൽ കുട്ടികളെ ദത്തെടുക്കുന്നതിനുള്ള പ്രക്രിയ വളരെ ബുദ്ധിമുട്ടുള്ളതാണെന്നും നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും മുന്‍ വിചാരണയിലും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ദത്തെടുക്കലുകള്‍ വര്‍ധിപ്പിക്കുന്നതിന് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും രജിസ്‌ട്രേഷനുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും വനിതാ ശിശു വികസന മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഏപ്രില്‍ 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

    അതേസമയം, പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ദത്തെടുക്കല്‍ കുറവാണെന്ന് ഹര്‍ജിയില്‍ പറയുന്നു. രാജ്യത്ത് ഓരോ വര്‍ഷവും 4,000 കുട്ടികളെ ദത്തെടുക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യത്ത് മൂന്ന് കോടി അനാഥ കുട്ടികളുണ്ടെന്നും സക്സേന കോടതിയെ അറിയിച്ചു.

    അതേസമയം, രാജ്യത്ത് പുറത്ത് നിന്ന് ദത്തെടുക്കലുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2018-19 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3374 ഉം രാജ്യത്തിന് പുറത്തു നിന്ന് 653 ദത്തെടുക്കലുമാണ് നടന്നത്. എന്നാല്‍ കൂടുതലും പെണ്‍കുട്ടികളെയാണ് ദത്തെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് രക്ഷിതാക്കള്‍ക്ക് കൂടുതലായും പെണ്‍കുട്ടികളെയാണ് ദത്തെടുക്കുന്നത്. 2018-19ല്‍ 4,027 കുട്ടികളില്‍ 2,398 പെണ്‍കുട്ടികളെയാണ് ദത്തെടുത്തത്.

    പ്രായമായ കുട്ടികളെ ദത്തെടുക്കുന്നതിനാണ് ഇന്ത്യയില്‍ കൂടുതലും തടസങ്ങള്‍ ഉണ്ടാകുന്നത്. ഇന്ത്യയില്‍ ദത്തെടുക്കാന്‍ തടസങ്ങള്‍ ഉണ്ടാകുന്നത് പ്രധാനമായും മാതാപിതാക്കളെ നന്നായി കൗണ്‍സിലിംഗ് ചെയ്യാത്തതിനാലും കുട്ടികള്‍ തയ്യാറാകാത്തതിനാലുമാണ്.
    Published by:Amal Surendran
    First published: