അയോധ്യ കേസ് ഇന്ന് വീണ്ടും ഭരണഘടനാ ബെഞ്ചിന്റെ മുന്നില്‍; മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം കോടതിയില്‍ ഇതാദ്യം
അയോധ്യയ്ക്കു സമീപം ഫൈയ്സാബാദിലായിരുന്നു മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നത്
news18
Updated: May 10, 2019, 7:39 AM IST

Ayodhya-Illustration
- News18
- Last Updated: May 10, 2019, 7:39 AM IST
ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഉത്തരവിട്ട ശേഷം ആദ്യമായാണ് കേസ് കോടതിയുടെ പരിഗണനയില്‍ വരുന്നത്. മധ്യസ്ഥ ചര്‍ച്ച നടത്തിയ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് കോടതി പരിശോധിക്കും.
അയോധ്യ ഭൂമി തര്‍ക്ക കേസ് പരിഹരിക്കാന്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി മാര്‍ച്ച് എട്ടിനാണ് ഭരണഘടനാ ബഞ്ച് ഉത്തരവിട്ടത്. മുന്‍ സുപ്രീംകോടതി ജഡ്ജി എഫ്. എം ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകനും പ്രശസ്ത മധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവര്‍ അടങ്ങിയ സമിതിയാണ് മധ്യസ്ഥ ചര്‍ച്ച നടത്തിയത്. Also Read: നിർണായകം: റഫാൽ ഇടപാടിൽ സിബിഐ അന്വേഷണമെന്ന ആവശ്യവുമായി കോൺഗ്രസ്; വിധി ഇന്നറിയാം
കേസിലെ കക്ഷികളുമായി മൂന്നംഗ സമിതി എട്ടാഴ്ച ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. അയോധ്യയ്ക്കു സമീപം ഫൈയ്സാബാദിലായിരുന്നു മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നത്.
കഴിഞ്ഞ മേയ് മാസം മൂന്നിനാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള സമയം അവസാനിച്ചത്. മധ്യസ്ഥ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.
അയോധ്യ ഭൂമി തര്‍ക്ക കേസ് പരിഹരിക്കാന്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി മാര്‍ച്ച് എട്ടിനാണ് ഭരണഘടനാ ബഞ്ച് ഉത്തരവിട്ടത്. മുന്‍ സുപ്രീംകോടതി ജഡ്ജി എഫ്. എം ഖലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകനും പ്രശസ്ത മധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവര്‍ അടങ്ങിയ സമിതിയാണ് മധ്യസ്ഥ ചര്‍ച്ച നടത്തിയത്.