നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അയോധ്യ തര്‍ക്ക ഭൂമി കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും

  അയോധ്യ തര്‍ക്ക ഭൂമി കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും

  അയോധ്യ തര്‍ക്ക ഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന് കാട്ടി പ്രധാന ഹര്‍ജിക്കാരില്‍ ഒരാളായ ഗോപാല്‍ സിംഗ് ആണ് കോടതിയെ സമീപിച്ചത്

  News18

  News18

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: അയോധ്യ തർക്കഭൂമി കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. തര്‍ക്കം പരിഹരിക്കാന്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ അപ്പീലുകളില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യത്തിലാണ് ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുക. അയോധ്യ തര്‍ക്ക ഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന് കാട്ടി പ്രധാന ഹര്‍ജിക്കാരില്‍ ഒരാളായ ഗോപാല്‍ സിംഗാണ് സുപ്രീംകോടതിയെ സമീപിച്ചത്. തര്‍ക്കഭൂമി വീതം വച്ച അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകള്‍ ഉടന്‍ പരിഗണിക്കണം എന്നാണ് ആവശ്യം.

   റിട്ട ജസ്റ്റിസ് എഫ്.എം.ഐ ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിക്ക് ഓഗസ്റ്റ് 15 വരെ സുപ്രീംകോടതി സമയം നീട്ടി നല്‍കിയിരുന്നു. അതിന് ശേഷം കേസ് പരിഗണിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ പുതിയ അപേക്ഷ ഇന്നലെ ഗോപാല്‍ സിംഗിന്റെ അഭിഭാഷകന്‍ കോടതിയില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച് ഇന്ന് സിറ്റിംഗ് നിശ്ചയിച്ചത്. ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

   അപേക്ഷ പരിഗണിച്ച് മധ്യസ്ഥ സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടേക്കാം. പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ മാര്‍ച്ച് എട്ടിനാണ് കോടതി ഉത്തരവിട്ടത്. മധ്യസ്ഥ ചര്‍ച്ചയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ കോടതി വിലക്കിയിരുന്നു.

    

   First published:
   )}