നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • INX മീഡിയ കേസ്: ചിദംബരത്തിന്റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

  INX മീഡിയ കേസ്: ചിദംബരത്തിന്റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

  ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയും സിബിഐ, എന്‍ഫോഴ്സ്മെന്റ് നടപടികള്‍ക്കെതിരെയുമാണ് ഹര്‍ജികള്‍

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും എതിരായ ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്ക് എതിരായ ഹര്‍ജിയുമാണ് കോടതിയില്‍ എത്തുന്നത്. ജസ്റ്റിസുമാരായ ആര്‍ആര്‍ ഭാനുമതിയും എഎസ് ബൊപ്പണ്ണയുമാണ് ഹര്‍ജികള്‍ പരിഗണിക്കുക.

   ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റില്‍നിന്നു പരിരക്ഷ തേടി പി ചിദംബരം സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്ന ഹര്‍ജിക്ക് ഇനി പ്രസക്തിയില്ല. അറസ്റ്റും കസ്റ്റഡിയും കഴിഞ്ഞ സ്ഥിതിക്ക് അത് അപ്രസക്തമായി. പകരം കേസിലെ നിയമ നടപടികളെ ചോദ്യം ചെയ്തുള്ള രണ്ട് പുതിയ ഹര്‍ജികളാണ് ചിദംബരം ഇന്ന് സുപ്രീംകോടതിയുടെ മുന്നില്‍ എത്തിക്കുക.

   Also Read: INX മീഡിയ അഴിമതി: പി. ചിദംബരത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് CBI

   അറസ്റ്റ് തടയാനാകില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയും സിബിഐ, എന്‍ഫോഴ്സ്മെന്റ് നടപടികള്‍ക്കെതിരെയുമാണ് ഹര്‍ജികള്‍. സിബിഐ കോടതി ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടതിനാല്‍ ഈ കാര്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിന് സാധ്യത കുറവാണ്. കസ്റ്റഡിയില്‍ ഉള്ള ചിദംബരത്തെ ചോദ്യം ചെയ്യുന്നത് സിബിഐ ഇന്നും തുടരും.

   ഐഎന്‍എക്‌സ് മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ആകും ചോദ്യം ചെയ്യലില്‍ കൂടുതലായും ആരായുക. തിങ്കളാഴ്ചവരെയാണ് പ്രത്യേക കോടതി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്

   First published:
   )}