• HOME
 • »
 • NEWS
 • »
 • india
 • »
 • ഗുജറാത്ത് കലാപം: നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ്  നൽകിയതിനെതിരായ സാക്കിയ ജാഫ്രിയുടെ ഹർജിയിൽ ഏപ്രിൽ 13ന് വാദം

ഗുജറാത്ത് കലാപം: നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ്  നൽകിയതിനെതിരായ സാക്കിയ ജാഫ്രിയുടെ ഹർജിയിൽ ഏപ്രിൽ 13ന് വാദം

തീയതി മാറ്റണമെന്ന ആവശ്യം ഇനി കണക്കിലെടുക്കാന്‍ കഴിയില്ലെന്നു  ജസ്‌റ്റിസ്‌ എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

സാക്കിയ ജാഫ്രി

സാക്കിയ ജാഫ്രി

 • Last Updated :
 • Share this:
  ന്യൂഡല്‍ഹി: ഗുജറാത്ത്‌ കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റവിമുക്‌തനാക്കിയതിനെതിരേ സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ അടുത്തമാസം 13 ന്‌ വാദം കേള്‍ക്കുമെന്നു സുപ്രീം കോടതി. തീയതി മാറ്റണമെന്ന ആവശ്യം ഇനി കണക്കിലെടുക്കാന്‍ കഴിയില്ലെന്നു  ജസ്‌റ്റിസ്‌ എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോൺഗ്രസ് എം പി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ. 2002ല്‍ കലാപം അരങ്ങേറുമ്പോള്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന മോദിക്കു പ്രത്യേക അന്വേഷണസംഘം ക്ലീന്‍ ചിറ്റ്‌ നല്‍കിയതിനെതിരേയാണ് സാക്കിയയുടെ ഹര്‍ജി.

  Also Read- വാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി സ‌ർവകലാശാല വിസി

  മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ആണ് ജാഫ്രിക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. എന്നാൽ ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്ത വാദം മാറ്റിവെക്കുന്നതിനെ എതിർത്തു. അടുത്ത ആഴ്ച തന്നെ വാദം കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഐടിക്ക് വേണ്ടി ഹാജകരായ മുകുൾ രോഹ്ത്തഗി തീരുമാനം വൈകരുതെന്ന് അറിയിച്ചു. തീയതി മാറ്റണമെന്ന ആവശ്യം ഇനിയും അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ദിനേഷ് മഹേശ്വരിയും കൃഷ്ണ മുരാരിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

  Also Read- കള്ളവോട്ട് ആരോപണം: ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയടക്കമുള്ള മറ്റു രാഷ്ട്രീയ നേതാക്കൾക്ക് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ക്ലീൻചിറ്റ് നൽകിയതിന് എതിരെയാണ് ഹർജി. കലാപം നടക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രക്ഷോഭകാരികളെ നിയന്ത്രിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നാണ് ഹർജിയിലെ ആരോപണം. പ്രധാനമന്ത്രിക്ക് ക്ളീൻചിറ്റ് നൽകിയ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽകർ അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു. എസ്.ഐ.ടി റിപ്പോർട്ട് ശരിവച്ച 2017ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സാക്കിയ ജാഫ്രിയുടെ ഹർജി. സാക്കിയ ജാഫ്രി സമ‌ർപിച്ച ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ശേഷം ഹ‌ർജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

  Also Read- 'ഉദുമയിൽ കുമാരിക്ക് 5 വോട്ട്'; സംസ്ഥാന വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി ചെന്നിത്തല

  തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2012 ഫെബ്രുവരിയിലാണ് എസ്‌ഐടി നരേന്ദ്ര മോദിക്കും മറ്റു 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇതിനെ ചോദ്യംചെയ്ത് നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. പലതവണ മാറ്റിവച്ച ഹർജിയിലാണ് ഏപ്രില്‍ 13ന് വാദം കേള്‍ക്കുക. കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 68 പേരാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ടത്. 2002 ഫെബ്രുവരി 28 ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ എസ് 6 കോച്ചില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെയുണ്ടായ കലാപത്തിലാണ് എഹ്സാൻ ജാഫ്രി ഉൾപ്പെടെ 68 പേർ കൊല്ലപ്പെട്ടത്.

  Also Read- കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ; കൊല്ലത്ത് എം സുനിൽ; കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ; ഔദ്യോഗിക പ്രഖ്യാപനമായി
  Published by:Rajesh V
  First published: