• HOME
  • »
  • NEWS
  • »
  • india
  • »
  • ELECTION 2022 | VVPAT മെഷീനുകളിലെ വോട്ട് ആദ്യം എണ്ണണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ; സുപ്രീംകോടതി നാളെ വാദം കേള്‍ക്കും

ELECTION 2022 | VVPAT മെഷീനുകളിലെ വോട്ട് ആദ്യം എണ്ണണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ; സുപ്രീംകോടതി നാളെ വാദം കേള്‍ക്കും

സുപ്രീം കോടതി

സുപ്രീം കോടതി

  • Share this:
    ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ (EVM) വോട്ടുകള്‍ എണ്ണുന്നതിന് മുന്‍പ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (VVPAT) വോട്ടുകള്‍‌ എണ്ണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി (Supreme Court of India)  നാളെ വാദം കേള്‍ക്കും. ഉത്തര്‍ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ മറ്റന്നാള്‍ നടക്കാനിരിക്കെയാണ് ഹര്‍ജി അടിയന്തരമായി നാളെ തന്നെ പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

    രാകേഷ് കുമാറെന്ന വിവരാവകാശ പ്രവര്‍ത്തകനാണ് ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.  ഇവിഎം മെഷീന്‍ ഉപയോഗിച്ചുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷമാണ് നിലവില്‍ വിവിപാറ്റ് എണ്ണുന്നതെന്ന് രാകേഷ് കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മീനാക്ഷി അറോറ കോടതിയെ അറിയിച്ചു.

    എല്ലാ തെരഞ്ഞെടുപ്പ് ഏജന്റുമാരും പോയതിന് ശേഷമാണ്  വിവിപാറ്റ് എണ്ണുന്നത് , ഇത് കൊണ്ട് പ്രയോജനമില്ല. ഏജന്റുമാര്‍, പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ മുതലായവർ ഉള്ളപ്പോള്‍ വെരിഫിക്കേഷന്‍ നടത്തുകയാണ് വേണ്ടതെന്നും മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി.

    വിവിപാറ്റ് വോട്ടുകള്‍ എണ്ണുന്നത് സംബന്ധിച്ച് 2019-ലെ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവില്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. മറ്റന്നാള്‍ വോട്ടെണ്ണല്‍ നടക്കാനിരിക്കെ അവസാന നിമിഷം ഹര്‍ജിയുമായി കോടതിയില്‍ എത്തിയതിനാല്‍ എന്ത് ഉത്തരവ് ഇറക്കാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞു. നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകരോട് കോടതിയില്‍ ഹാജരാകണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.

     യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രവിജയം നേടും; പഞ്ചാബിൽ കോൺഗ്രസ് വീഴും; ഗോവയിൽ ഇഞ്ചോടിഞ്ച്; എക്സിറ്റ് പോൾ


     ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ചരിത്ര വിജയം നേടി ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് വൈകിട്ട് അവസാനിച്ചതോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ഒട്ടുമിക്ക ഏജൻസികളും പ്രവിച്ചത്. അതേസമയം പഞ്ചാബിൽ കോൺഗ്രസിന് ഞെട്ടിച്ച് ആം ആദ്മി പാർട്ടി മികച്ച വിജയം നേടുമെന്നും വിവിധ ഏജൻസികൾ പ്രവചിക്കുന്നു. എന്നാൽ ഗോവയിൽ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

    പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍​ഗ്രസിനെ അട്ടിമറിച്ച്‌ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍ ഫലം. മൂന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോണ്‍​ഗ്രസിന് വന്‍ തിരിച്ചടിയെന്നാണ് പ്രവചനം. പോള്‍ സ്ട്രാറ്റ്, റിപബ്ലിക്, ജെന്‍ കി ബാത്ത്, ആക്സിസ് മൈ ഇന്ത്യ സര്‍വേകളില്‍ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 10ന് യഥാര്‍ത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മാന്‍ എക്സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്സിറ്റ് പോളുകളെ കോണ്‍​ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ചരണ്‍ജിത് സിങ് ചന്നി തള്ളി. പൂട്ടിവെച്ചിരിക്കുന്ന ഇവിഎം പെട്ടികളാണ് യഥാര്‍ത്ഥ വിധി പറയുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ചന്നി പ്രതികരിച്ചു.

    വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍

    ന്യൂസ് എക്സ് എക്സിറ്റ് പോള്‍

    ബിജെപി - 211 മുതല്‍ 225 സീറ്റുകള്‍ വരെ

    എസ്.പി - 146 മുതല്‍ 160 സീറ്റുകള്‍ വരെ

    കോണ്ഗ്രസ് - 4 മുതല്‍ ആറ് സീറ്റുകള്‍ വരെ

    ബിഎസ്.പി - 14 മുതല്‍ 24 വരെ സീറ്റുകള്‍

    റിപബ്ളിക് ടിവി - പി മാര്‍ക്ക് സര്‍വ്വേ

    ബിജെപി - 240+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

    എസ്.പി - 140+ (15 സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

    ബി.എസ്.പി - 17 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

    കോണ്‍​ഗ്രസ് - 4 (രണ്ട് സീറ്റ് വരെ കൂടുകയോ കുറയുകയോ ചെയ്യാം)

    പോള്‍സ്ട്രാറ്റ് എക്സിറ്റ് പോള്‍

    ബിജെപി - 211/225

    എസ്.പി - 146/160

    ബി.എസ്.പി - 14/24

    കോണ്‍​ഗ്രസ് - 4/6

    മാട്രിസ് എക്സിറ്റ് പോള്‍

    ബിജെപി - 262/277

    എസ്.പി - 140

    ബി.എസ്.പി - 17

    ജന്‍കീബാത്ത്

    ബിജെപി 222 - 260 വരെ

    എസ്.പി 135 - 165

    ബി.എസ്.പി 04- 09

    കോണ്ഗ്രസ് 01-03
    Published by:Arun krishna
    First published: