• HOME
  • »
  • NEWS
  • »
  • india
  • »
  • SUPREME COURT TO UP GOVERNMENT CAN NOT CUT THOUSANDS OF TREES FOR KRISHNA

'കൃഷ്ണ ഭഗവാനു വേണ്ടി ആയിരക്കണക്കിന് മരങ്ങൾ മുറിക്കാൻ കഴിയില്ല' - യുപി സർക്കാരിനോട് സുപ്രീം കോടതി

മറ്റൊരു വിലയിരുത്തൽ നടത്താൻ ഉത്തർപ്രദേശ് സർക്കാരിന് നാല് ആഴ്ചയും കോടതി സമയം നൽകി.

Supreme Court

Supreme Court

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ശ്രീകൃഷ്ണ ഭഗവാന്റെ പേരിൽ മൂവായിരത്തോളം മരങ്ങൾ വെട്ടി മാറ്റാൻ ഉത്തർ പ്രദേശ് സർക്കാറിന് കഴിയില്ലെന്ന് സുപ്രീം കോടതി. രാജ്യത്തൊട്ടാകെയുള്ള പരിസ്ഥിതി പ്രേമികൾക്ക് ആശ്വാസകരമായ നിരീക്ഷണം സുപ്രീം കോടതി നടത്തിയത് ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു.

    'കൃഷ്ണഭഗവാന്റെ പേരിൽ ആയിരക്കണക്കിന് മരങ്ങൾ വെട്ടി മാറ്റാൻ നിങ്ങൾക്ക് കഴിയില്ല' - ഉത്തർ പ്രദേശ് സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റില് എസ് എ ബോബ്ദെ പറഞ്ഞു.

    You may also like:'പാതി നഗ്നരായി പൂജാരിമാർ നിൽക്കുമ്പോൾ ഭക്തർ എന്തിന് മാന്യമായി വസ്ത്രം ധരിക്കണം' - തൃപ്തി ദേശായി [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]

    മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് നയിക്കുന്ന 25 കിലോമീറ്റർ ചുറ്റളവിൽ റോഡുകൾ വീതി കൂട്ടാൻ 2,940 മരങ്ങൾ വെട്ടിമാറ്റാൻ സംസ്ഥാനം അനുമതി തേടിയിരുന്നു. ഒപ്പം നഷ്ടപരിഹാരമായി 138.41 കോടി രൂപ നൽകുമെന്നും അറിയിച്ചിരുന്നു.



    മുറിച്ചു മാറ്റുന്നതിനേക്കാൾ കൂടുതൽ മരങ്ങൾ നട്ടു പിടിപ്പിക്കുമെന്ന് സംസ്ഥാനം പറഞ്ഞെങ്കിലും 100 വർഷം പഴക്കമുള്ള ഒരു മരം വെട്ടി മാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

    'ജീവനുള്ള മരങ്ങൾ ഓക്സിജൻ നൽകുന്നു, അവയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇത് വിലയിരുത്താൻ കഴിയില്ല. വൃക്ഷങ്ങളുടെ ഓക്സിജൻ ഉൽപാദന ശേഷി അതിന്റെ ശേഷിക്കുന്ന ആയുസ്സിൽ വിലയിരുത്തേണ്ടതുണ്ട്," ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെയും ജസ്റ്റിസ് എ.എസ്. ബോപണ്ണയും വി രാമസുബ്രഹ്മണ്യനും ഉൾപ്പെടുന്ന ബഞ്ച് പറഞ്ഞു.

    മറ്റൊരു വിലയിരുത്തൽ നടത്താൻ ഉത്തർപ്രദേശ് സർക്കാരിന് നാല് ആഴ്ചയും കോടതി സമയം നൽകി. 'ഞങ്ങൾക്ക് സംസ്ഥാനത്ത് നിന്ന് കൃത്യമായ റിപ്പോർട്ട് വേണം' - കോടതി യുപി സർക്കാരിന് മുന്നറിയിപ്പ് നൽകി.

    വേഗത്തിലുള്ള ട്രാഫിക്കിന് മരങ്ങൾ മാറ്റേണ്ടതുണ്ടെന്ന നിർദ്ദേശവും കോടതി തള്ളി. 'വേഗത കുറവാണെങ്കിൽ അത് അപകടങ്ങൾ കുറയ്ക്കുകയും കൂടുതൽ സുരക്ഷിതമാവുകയും ചെയ്യും' എന്ന് കോടതി ചൂണ്ടിക്കാട്ടി.
    Published by:Joys Joy
    First published:
    )}