നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജില്ലാ ജഡ്ജിയുടെ അപകടമരണം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

  ജില്ലാ ജഡ്ജിയുടെ അപകടമരണം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

  ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

  Screen grab of the CCTV footage shows the judge being mowed down.

  Screen grab of the CCTV footage shows the judge being mowed down.

  • Share this:
  ന്യൂഡൽഹി: ജാർഖണ്ഡിലെ ധൻബാദിൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ജാർഖണ്ഡ് സർക്കാരിന് കോടതി നിർദേശം നൽകി.

  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. പൊലീസ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നതിന് ജാർഖണ്ഡ് ഹൈക്കോടതിക്ക് തടസമില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

  രാജ്യത്തെ ജുഡീഷ്യൽ ഓഫീസർമാരുടെ സുരക്ഷ വിശാല അർത്ഥത്തിൽ തന്നെ പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ എന്നിവർക്ക് നേരെ ആക്രമണം നടന്ന ഒട്ടേറെ സംഭവങ്ങളുണ്ടായതായും കോടതി വിലയിരുത്തി.

  കഴിഞ്ഞദിവസമാണ് ധൻബാദിലെ ജില്ലാ അഡീഷണൽ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്.  അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരൽചൂണ്ടിയത്.

  Also Read- എറണാകുളം സ്ത്രീധന പീഡന കേസ്: യുവതിയുടെ ഭർത്താവും പിതാവും അറസ്റ്റിൽ

  രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ ഒരു ഒട്ടോറിക്ഷ പിന്നാലെ വന്ന് ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു. ധൻബാദ് ടൗണിലെ നിരവധി മാഫിയ കൊലപാതകങ്ങളടക്കമുള്ള കേസുകൾ  കൈകാര്യം ചെയ്തിരുന്നു.

  അടുത്തിടെ രണ്ട് പ്രധാന ഗുണ്ടാത്തലവന്മാരുടെ ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. ജഡ്ജിയെ മനഃപൂർവ്വം വാഹനമിടിപ്പിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്നാണ് പോലീസ് പറയുന്നത്. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവം നടക്കുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് വാഹനം മോഷ്ടിച്ചത്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
  Published by:Naseeba TC
  First published:
  )}