ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി തള്ളി. 2012 ഡിസംബറിൽ നിർഭയ കൊല്ലപ്പെടുന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവൻ കുമാർ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളിയത്.
2012 ഡിസംബറിൽ സംഭവം നടക്കുമ്പോൾ തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നും ബാലനീതി നിയമപ്രകാരം തന്റെ കേസ് പരിഗണിക്കണമെന്നുമാണ് പവൻ ഗുപ്തയുടെ വാദം. ഇതേവാദം ഉന്നയിച്ച് പവൻ ഗുപ്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു.
അഡ്വക്കേറ്റ് എ പി സിംഗാണ് പവൻ ഗുപ്തയ്ക്ക് വേണ്ടി ഹാജരായത്. കുറ്റകൃത്യം നടന്ന സമയത്ത് പവന്‍ ഗുപ്തയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ രേഖകള്‍ ഒരു കോടതിയും പരിഗണിച്ചില്ലെന്നും എ.പി.സിംഗ് വാദിച്ചു. എന്നാല്‍ ഒരേ കാര്യങ്ങളാണ് നിങ്ങള്‍ നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നതെന്നും തങ്ങള്‍ തന്നെ ഇക്കാര്യങ്ങള്‍ നിരവധി തവണ കേട്ടിട്ടുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇയാളുള്‍പ്പടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.