രാജ്യം കാത്തിരിക്കുന്ന മറ്റൊരു സുപ്രധാന വിധി; സുപ്രീംകോടതി ബുധനാഴ്ച വിധി പ്രസ്താവിക്കുന്ന‌ കേസുകൾ

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക

News18 Malayalam | news18-malayalam
Updated: November 12, 2019, 9:04 PM IST
രാജ്യം കാത്തിരിക്കുന്ന മറ്റൊരു സുപ്രധാന വിധി; സുപ്രീംകോടതി ബുധനാഴ്ച വിധി പ്രസ്താവിക്കുന്ന‌ കേസുകൾ
സുപ്രീംകോടതി
  • Share this:
ന്യൂഡൽഹി: അയോധ്യകേസിലെ സുപ്രധാന വിധി പ്രഖ്യാപനത്തിന് ശേഷം മറ്റൊരു നിർണായക കേസിൽ സുപ്രീംകോടതി ബുധനാഴ്ച വിധി പറയുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നത് സംബന്ധിച്ച കേസിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറയുക. ഉച്ചക്ക് രണ്ടു മണിക്കാണ് കേസ് പരിഗണിക്കുക. ഇതോടൊപ്പം ബാങ്കിംഗ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കേസിലും ബുധനാഴ്ച വിധി പറയും.

സുപ്രിംകോടതിയെയും ചീഫ് ജസ്റ്റിസിനെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുന്നത്. 2010 ജനുവരി 10 നാണ് ചീഫ് ജസ്റ്റിസിനെ കേന്ദ്രവിവരാവകാശത്തിന്‍റെ പരിധിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് ഹര്‍ജി നല്‍കിയത്.

Also Read - NCPക്ക് നൽകിയ സമയപരിധി അവസാനിക്കുന്നതിന് മുൻപേ എന്തുകൊണ്ട് രാഷ്ട്രപതി ഭരണം ?

വിവരാവകാശ പ്രവര്‍ത്തകന്‍ എസ് സി അഗര്‍വാൾ പ്രശാന്ത് ഭൂഷണ്‍ മുഖേന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് നല്‍കിയ പരാതി തള്ളി. തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെ‍ഞ്ചും ഉത്തരവ് ശരിവെച്ചു. നിയമസ്വാതന്ത്ര്യം ഉത്തരവാദിത്വമാണ് എന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുപ്രീംകോടതിയലേക്ക് എത്തിയത്.

88 പേജുള്ള വിധി ന്യാത്തിനെതിരായ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എന്‍ വി രമണ, ഡിവൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചാണ് പരിഗണിച്ചത്. സുതാര്യതയുടെ പേരില്‍ നിയമവ്യവസ്ഥയെ ഇല്ലാതാക്കാന്‍ പറ്റില്ല, എന്നാല്‍ മൂടിവെക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് നേരത്തെ പരമാര്‍ശിച്ചിരുന്നു.

First published: November 12, 2019, 9:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading