50 ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന് പ്രതിപക്ഷം; പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും

Loksabha Election 2019: ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണിയതുകൊണ്ടു മാത്രം കാര്യമില്ലെന്നാണ് ഹര്‍ജിയിലെ വാദം. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ  21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ്  പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.

news18
Updated: May 7, 2019, 11:18 AM IST
50 ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന് പ്രതിപക്ഷം; പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും
സുപ്രീംകോടതി
  • News18
  • Last Updated: May 7, 2019, 11:18 AM IST
  • Share this:
ന്യൂഡല്‍ഹി: വിവിപാറ്റ് സ്ലിപ്പുകളില്‍ 50 ശതമാനം എണ്ണേണ്ടതില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണിയതുകൊണ്ടു മാത്രം കാര്യമില്ലെന്നാണ് ഹര്‍ജിയിലെ വാദം. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ  21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ്  പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ലോക്‌സഭ മണ്ഡലത്തിലെ, ഓരോ നിയമസഭ മണ്ഡലത്തിലെയും എതെങ്കിലും ഒരു വിവി പാറ്റ് എണ്ണുന്നതാണ് പതിവ്. അതിന് പകരം ഇത്തവണ അഞ്ച് വിവി പാറ്റ് മെഷിനിലെ സ്ലിപ്പുകള്‍ എണ്ണണമെന്നു കോടതി ഉത്തരവിട്ടിരുന്നു. ഇതു പുനപരിശോധിക്കണമെന്നതാണ് ഇന്നു പരിഗണിക്കുന്ന ഹര്‍ജിയിലെ ആവശ്യം.

Also Read കള്ളവോട്ട് മുമ്പും നടന്നിരുന്നു; തെളിവില്ലാത്തതിനാൽ പിടിക്കപ്പെട്ടില്ല: ടിക്കാറാം മീണ

മൊത്തം വോട്ടിന്റെ രണ്ട് ശതമാനം മാത്രമാണ് 5 വിവി പാറ്റുകള്‍ എണ്ണുന്നതിലൂടെ പരിശോധിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ 50 ശതമാനം സ്ലിപ്പുകളെങ്കിലും എണ്ണണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. വോട്ടിംഗ് യന്ത്രത്തിനുണ്ടായ തകരാറും ഹര്‍ജിക്കാന്‍ ഇന്നു ചൂണ്ടിക്കാട്ടും. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകനായ മനു അഭിഷേക് സിംഗ്വി ഹാജരാകും.

First published: May 7, 2019, 10:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading