HOME » NEWS » India » SUPREME COURT WILL GIVE ITS VERDICT TODAY IN CASE AGAINST PRASHANT BHUSHAN

പ്രശാന്ത് ഭൂഷണിന് എതിരായ കോടതിയലക്ഷ്യ കേസ്; സുപ്രീം കോടതി ഇന്ന് വിധി പറയും

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്

News18 Malayalam | news18-malayalam
Updated: August 31, 2020, 7:41 AM IST
പ്രശാന്ത് ഭൂഷണിന് എതിരായ കോടതിയലക്ഷ്യ കേസ്; സുപ്രീം കോടതി ഇന്ന് വിധി പറയും
പ്രശാന്ത് ഭൂഷൺ
  • Share this:
ന്യൂ​ഡ​ല്‍​ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് എതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നുമാണെന്ന് കോടതി വിലയിരുത്തിയിരുന്നു.

കോടതി അലക്ഷ്യത്തിന് പരമാവധി ആറുമാസത്തെ ശിക്ഷയാണ് നൽകാനാവുക. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു.
You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]ജോസ് കെ. മാണിയെച്ചൊല്ലി എൽ.ഡി.എഫിൽ അസ്വാരസ്യം; പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിലുറച്ച് സി.പി.ഐയും': അനിൽ അക്കര [NEWS] Sushant Singh Rajput | ഉത്തരങ്ങൾ തൃപ്തികരമല്ല; റിയ ചക്രബർത്തിയെ തുടർച്ചയായ 4-ാം ദിനവും ചോദ്യം ചെയ്യാൻ CBI [NEWS]
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു. സുപ്രീംകോടതിയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും ലക്ഷ്യമിട്ടായിരുന്നു ജൂണ്‍ 27-ലെ ട്വീറ്റ്.

'അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറുവര്‍ഷം ഇന്ത്യയില്‍ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ തിരിഞ്ഞുനോക്കിയാല്‍ അതില്‍ സുപ്രീംകോടതിയുടെ, പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും' എന്നായിരുന്നു ഭൂഷന്റെ പ്രതികരണം.

കേ​സി​ല്‍ ഒ​ടു​വി​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ട​ന്ന വാ​ദ​ത്തി​നി​ടെ, പ്ര​ശാ​ന്ത് ഭൂ​ഷ​ണെ ശി​ക്ഷി​ക്ക​രു​തെ​ന്നും താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ക്ക​ണ​മെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ ആവശ്യപ്പെട്ടിരുന്നു. പ​ക്ഷേ ത​ന്‍റെ പ്രവൃ​ത്തി​യി​ല്‍ തെ​റ്റു പ​റ്റി​യെ​ന്നു സ​മ്മ​തി​ക്കാ​ന്‍ പോ​ലും പ്രശാന്ത് ഭൂഷണ്‍ ത​യാ​റാ​കാ​ത്തി​ട​ത്തോ​ളം എ​ന്തു ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യു​ടെ മ​റു​ചോ​ദ്യം.

അതേസമയം ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പല ഭാഗത്തു നിന്നുള്ള 122 വിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാര്‍ക്കും കത്തയച്ചു. വിമര്‍ശനത്തിന്റെ പേരില്‍ ശിക്ഷിക്കരുതെന്നാണ് കത്തിലെ ആവശ്യം.
Published by: user_49
First published: August 31, 2020, 7:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories