നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Mullapperiyar | മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ജലനിരപ്പ് 140 അടിക്ക് മുകളില്‍ ഉയര്‍ത്തരുതെന്ന് കേരളം

  Mullapperiyar | മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ജലനിരപ്പ് 140 അടിക്ക് മുകളില്‍ ഉയര്‍ത്തരുതെന്ന് കേരളം

  അണക്കെട്ടിനെ സംബന്ധിച്ച് കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു

  Supreme Court

  Supreme Court

  • Share this:
   ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍(Mullapperiyar) കേസ് സുപ്രീംകോടതി(Supreme Court) ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിനാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് തമിഴാനാടിന്റെ(Tamil Nadu) വാദം. എന്നാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്ന് കേരളം(Kerala) ആവശ്യപ്പെടും. അതേസമയം അണക്കെട്ടില്‍ വിള്ളലുകള്‍ ഇല്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

   മേല്‍നോട്ട സമിതി നിശ്ചയിച്ച പ്രകാരം തല്‍ക്കാലം ജലനിരപ്പ് ക്രമീകരിക്കാന്‍ കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അണക്കെട്ടിനെ സംബന്ധിച്ച് കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

   Kerala Rains | കേരളത്തില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

   കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ (നവംബര്‍ 25) ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

   മലയോര മേഖലകളില്‍ യെല്ലോ അലര്‍ട്ട് ആണെങ്കിലും ഒറ്റപ്പെട്ട കനത്ത മഴയായതിനാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.

   അതേ സമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് സൂചന. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ മദ്ധ്യ കിഴക്കന്‍ അറബിക്കടല്‍ ഭാഗത്താണ്.

   ബംഗാള്‍ ഉള്‍ക്കടലില്‍ അന്റമാന്‍ കടലിന് സമീപത്തും ചക്രവാത ചുഴിയുണ്ടെങ്കിലും ഇവ കേരളത്തിന് അത്ര പ്രശ്നമുണ്ടാക്കിയേക്കില്ലെന്നാണ് നിലവിലെ സൂചനകള്‍. ഇവയുടെ സാന്നിദ്ധ്യത്താല്‍ ആന്ധ്ര, തമിഴ്നാട് തീരത്തി കനത്ത മഴയും വെളളപ്പൊക്കവുമാണുണ്ടായിരുന്നത്. ആന്ധ്രയില്‍ നിലവില്‍ ഇപ്പോഴും പ്രളയസമാനമായ സാഹചര്യമാണ്.

   യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

   22-11-2021
   പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

   23-11-2021
   തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം

   24-11-2021
   തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം

   25-11-2021
   തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം
   Published by:Jayesh Krishnan
   First published:
   )}