• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നിർഭയകേസ്: പ്രതി മുകേഷ് സിംഗ് തൂക്കുകയറിൽ നിന്ന് രക്ഷപെടുമോ; ഇന്നറിയാം

ഉച്ചക്ക് 12.45നാണ് ഹർജി പരിഗണിക്കുക

News18 Malayalam | news18india
Updated: January 28, 2020, 8:07 AM IST
നിർഭയകേസ്: പ്രതി മുകേഷ് സിംഗ് തൂക്കുകയറിൽ നിന്ന് രക്ഷപെടുമോ; ഇന്നറിയാം
ഉച്ചക്ക് 12.45നാണ് ഹർജി പരിഗണിക്കുക
  • News18 India
  • Last Updated: January 28, 2020, 8:07 AM IST IST
  • Share this:
ന്യൂഡൽഹി: ദയാഹർജി തള്ളിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നടപടി ചോദ്യം ചെയ്ത് നിർഭയ കേസ് പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് അടിയന്തരമായി പരിഗണിക്കും. ഉച്ചക്ക് 12.45നാണ് ഹർജി പരിഗണിക്കുക. വിഷയം ഇന്നലെ കോടതിയുടെ മുന്നിൽ പരാമർശിച്ചതിനെ തുടർന്ന് ഇന്ന് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകുകയായിരുന്നു. ജനുവരി 17നാണ് മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി തളളിയത്.

ജസ്റ്റിസ് ആർ.ഭാനുമതി,​ജസ്റ്റിസ് അശോക് ഭൂഷൻ,​ ജസ്റ്റിസ് എ.എസ്.ബോപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് വാദം കേൾക്കും. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാൻ വിധിക്കപ്പെട്ട പ്രതിയുടെ ഹർജിക്ക് അടിയന്തര പ്രാധാന്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കഴിഞ്ഞദിവസം അഭിഭാഷക വൃന്ദാ ഗ്രോവർ മുഖേനയാണ് മുകേഷ് ഹർജി നൽകിയത്. രാഷ്ട്രപതിയുടെ തീരുമാനത്തിൽ ജുഡിഷ്യൽ റിവ്യൂ ആവശ്യമാണെന്നും ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കണമെന്ന മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മുകേഷ് സുപ്രീംകോടതിയെ സമീപിച്ചത്.

Also read: കപിൽ സിബൽ പോപ്പുലർ ഫ്രണ്ടിൽനിന്ന് പണം വാങ്ങിയെന്ന് ED; പണം വാങ്ങിയത് ഹാദിയ കേസ് വാദിച്ചതിനെന്ന് മറുപടി

കേസിലെ മറ്റൊരു പ്രതിയായ പവൻ കുമാർ ഗുപ്തയുടെ അച്ഛൻ നൽകിയ ഹർജി ഡൽഹി പട്യാല ഹൗസ് കോടതി ഇന്നലെ തള്ളിയിരുന്നു. അതേസമയം മറ്റുപ്രതികൾ ഇതുവരെ ദയാഹർജി നൽകിയിട്ടില്ല. ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ പട്യാല കോടതി മരണ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 28, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍