വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജി; ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തന്നെ മാര്‍ഗരേഖയുണ്ടാക്കുമെന്ന് കോടതി

News18 Malayalam | news18-malayalam
Updated: April 21, 2020, 3:40 PM IST
വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജി; ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
supreme court
  • Share this:
ന്യൂഡല്‍ഹി: വിദേശത്ത് ഉള്ളവരെ ഇപ്പോള്‍ തിരികെ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. അമേരിക്കയിലും ബ്രിട്ടണിലും കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തങ്ങള്‍ ഇടപെട്ടില്ലെന്ന് ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മാള്‍ഡോവയില്‍ കുടുങ്ങിയ 450 ഓളം മലയാളി വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ആണ് അന്തിമതീരുമാനം എടുക്കേണ്ടതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ലോകം മുഴുവന്‍ പ്രതിസന്ധിയിലാണെന്ന് പറഞ്ഞ കോടതി വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തന്നെ മാര്‍ഗരേഖയുണ്ടാക്കുമെന്നും പറഞ്ഞു.

BEST PERFORMING STORIES:'എന്‍റെ സമ്പാദ്യമെല്ലാം തീരുന്നു; എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണ്‍ എടുത്ത് സഹായിക്കും': പ്രകാശ് രാജ് [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
തത്ക്കാലം ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാല്‍ ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി ആവശ്യമായ നിര്‍ദേശം എംബസിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

First published: April 21, 2020, 3:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading