ഗുജറാത്ത് കലാപത്തിന്റെ ഇര ബിൽക്കിസ് ബാനുവിന് നഷ്ടപരിഹാരവും ജോലിയും രണ്ടാഴ്ചയ്ക്കകം നൽകണം; സുപ്രീംകോടതി അന്ത്യശാസനം

ബിൽക്കിസ് ബാനുവിന് സുരക്ഷിത താമസമൊരുക്കണമെന്നും ഉത്തരവിട്ടു.

news18-malayalam
Updated: September 30, 2019, 3:16 PM IST
ഗുജറാത്ത് കലാപത്തിന്റെ ഇര  ബിൽക്കിസ് ബാനുവിന് നഷ്ടപരിഹാരവും ജോലിയും രണ്ടാഴ്ചയ്ക്കകം നൽകണം; സുപ്രീംകോടതി അന്ത്യശാസനം
ബിൽക്കിസ് ബാനുവിന് സുരക്ഷിത താമസമൊരുക്കണമെന്നും ഉത്തരവിട്ടു.
  • Share this:
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കിസ് ബാനുവിന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകി. തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

എന്ത് കൊണ്ടാണ് തുക കൈമാറാത്തതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് ഗുജറാത്ത് സർക്കാരിനോട് ആരാഞ്ഞു. ബിൽക്കിസ് ബാനുവിന് സുരക്ഷിത താമസമൊരുക്കണമെന്നും ഉത്തരവിട്ടു.

also read:പ്രളയ ദുരിതാശ്വാസം രണ്ടാഴ്ചയ്ക്കകം കൊടുത്ത് തീർക്കണം; സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കഴിഞ്ഞ ഏപ്രിൽ ഇരുപ്പത്തിയൊന്നിനാണ് സുപ്രീംകോടതി ആശ്വാസ ഉത്തരവ് നൽകിയത്. എന്നാൽ, നടപടിയെടുക്കാൻ ഗുജറാത്ത് സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ ബിൽക്കിസ് ബാനു സുപ്രീംകോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായത്. സുപ്രീംകോടതിയുടെ തന്നെ ഏപ്രിലിലെ ഉത്തരവ് പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

നഷ്ടപരിഹാരത്തുക സംബന്ധിച്ച് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ ധരിപ്പിച്ചു. എന്നാല്‍ കോടതി വിധി രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് കര്‍ശന നിര്‍ദേശം നല്‍കി.

2002 ല്‍ നടന്ന ഗുജറാത്ത് വംശീയകലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ടമാനഭംഗത്തിനിരയായത്. ഇവരുടെ മൂന്നു വയസുകാരിയായ മകളെ ഇവരുടെ കണ്‍മുന്നില്‍ അക്രമികള്‍ കൊലപ്പെടുത്തുകയും ചെയ്തു. ഇവരുടെ ബന്ധുക്കളെയും കൊലപ്പെടുത്തി. നീണ്ട 17 കൊല്ലത്തെ നിയമയുദ്ധത്തിനൊടുവില്‍ 2019 ഏപ്രിലിലാണ് സുപ്രീം കോടതിയുടെ വിധി വന്നത്.
First published: September 30, 2019, 3:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading