HOME » NEWS » India » SUPREMECOURT WILL HEAR PLEA ON TIK TOK BAN

ടിക് ടോക് നിരോധനം സുപ്രീം കോടതി അംഗീകരിക്കുമോ? ഹർജി ഇന്ന് പരിഗണിക്കും

അശ്ലീലത പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ടിക് ടോക് നിർദേശിച്ചത്.

news18
Updated: April 22, 2019, 7:03 AM IST
ടിക് ടോക് നിരോധനം സുപ്രീം കോടതി അംഗീകരിക്കുമോ? ഹർജി ഇന്ന് പരിഗണിക്കും
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: April 22, 2019, 7:03 AM IST
  • Share this:
ന്യൂഡൽഹി : വീഡിയോ ആപ്പ് ടിക് ടോക് നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്ക് എതിരായ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അശ്ലീലത പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ടിക് ടോക് ഡൗണ്ലോഡ് ചെയ്യുന്നത് വിലക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചത്. തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് പിൻവലിക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു.

Also Read-ഇനി ആ കളി വേണ്ട മക്കളേ: ടിക് ടോക് ഇന്ത്യയിൽ പൂർണമായും നിരോധിച്ചു

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ടിക് ടോക് അധികൃതരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിരമായി വിധി സ്റ്റേ ചെയ്യണം എന്ന ഇവരുടെ ആവശ്യം പരിഗണിക്കാൻ നേരത്തെ കോടതി വിസമ്മതിച്ചിരുന്നു.

Also Read-ടിക് ടോക് നിരോധനം: പ്രതിഷേധം ഉയരാത്തതിന് പിന്നിലെന്ത് ?

ഇക്കഴിഞ്ഞ 17നാണ് ഇന്ത്യയിലെ യുവാക്കളുടെ പ്രിയ ആപ്പായ ടിക് ടോകിന് കേന്ദ്രം പൂർണ വിലക്ക് ഏർപ്പെടുത്തിയത്. ചൈനീസ് കമ്പനിയായ ബീജിംഗ് ബൈറ്റെഡൻസ് ടെക്നോളജി കോ നിർമ്മിച്ച വീഡിയോ ഷെയറിംഗ് ആപ്പാണ് ടിക് ടോക്. ഇതിലൂടെ സ്പെഷ്യൽ എഫക്റ്റുസുകൾ ഉപയോഗപ്പെടുത്തി ചെറിയ വീഡിയോകൾ നിർമ്മിക്കാനും ഷെയർ ചെയ്യാനും സാധിക്കും. മീമുകൾക്കും വീഡിയോകൾക്കും ഒപ്പം സിനിമകളിലെ തമാശകളും രംഗങ്ങളും അരങ്ങ് വാഴുന്ന ടിക് ടോക് യുവാക്കൾക്കിടയിൽ വളരെ പ്രിയമേറിയതാണ്.

First published: April 22, 2019, 6:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories