• HOME
  • »
  • NEWS
  • »
  • india
  • »
  • ഗുജറാത്തിലെ ബിജെപി വിജയം; 18 കാരറ്റ് സ്വർണത്തിൽ 11 ലക്ഷം രൂപയുടെ 'മോദി' പ്രതിമ നിർമ്മിച്ച് ജ്വല്ലറി

ഗുജറാത്തിലെ ബിജെപി വിജയം; 18 കാരറ്റ് സ്വർണത്തിൽ 11 ലക്ഷം രൂപയുടെ 'മോദി' പ്രതിമ നിർമ്മിച്ച് ജ്വല്ലറി

156ഗ്രാം(19.5 പവന്‍) തൂക്കം വരുന്ന സ്വർണപ്രതിമയാണ് സൂറത്തിലെ രാധിക ചെയിൻസ് ജ്വല്ലറി നിർമ്മിച്ചിരിക്കുന്നത്.

  • Share this:

    സൂറത്ത്: ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ പ്രതിമ ഒരുക്കുകയാണ് ഒരു ജ്വല്ലറി ഉടമ. 11 ലക്ഷം രൂപ മുടക്കിയാണ് 18 കാരറ്റ് സ്വർണത്തിൽ മോദിയുടെ അർധകായ പ്രതിമ ഒരുക്കിയിരിക്കുന്നത്.

    156ഗ്രാം(19.5 പവന്‍) തൂക്കം വരുന്ന സ്വർണപ്രതിമയാണ് സൂറത്തിലെ രാധിക ചെയിൻസ് ജ്വല്ലറി നിർമ്മിച്ചിരിക്കുന്നത്. 4.5 ഇഞ്ച് നീളവും 3 ഇഞ്ച് വീതിയുമാണ് പ്രതിമക്കുള്ളത്. മൂന്നു മാസം കൊണ്ട് 15 പേര്‍ ചേർന്നാണ് പ്രതിമ നിർമ്മിച്ചത്. ഡിസംബറിൽ പ്രതിമയുടെ നിർമ്മാണം പൂർത്തിയായെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതിമയിൽ കുറച്ച് മാറ്റങ്ങൾ വരുത്താനായി വീണ്ടും നിർമ്മാണത്തിനായി കൊണ്ടുപോയി.

    Also Read-രാജ്യത്തിനും പ്രധാനമന്ത്രിക്കുമെതിരെ പ്രകോപനപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്തു; ബിബിസിക്കെതിരെ പരാതി

    രാജസ്ഥാന്‍ സ്വദേശിയായ ബാസന്ത് ബോറയുടെ ജ്വല്ലറി ഫാക്ടറിയിലാണ് പ്രതിമയുടെ നിർ‌മ്മാണം നടന്നത്. മുൻപ് യുഎസിലെ സ്വാതന്ത്ര്യ പ്രതിമയുടെ മാതൃകയും ബാസന്ത് ബോറ നിർമ്മിച്ചിരുന്നു.

    Also Read-നരേന്ദ്രമോദിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി: ബിബിസിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

    2017 ലെ തിരഞ്ഞെടുപ്പിൽ 115 സീറ്റുണ്ടായിരുന്ന പാർട്ടിയെ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 156 സീറ്റുകൾ നേടിയാണ് ഭരണം നിലനിർത്തിയത്. ഇതിന് പ്രധാന ഘടകമായത് മോദി പ്രഭാവമാണെന്ന് തന്നെയാണ് വിലയിരുത്തൽ.

    Published by:Jayesh Krishnan
    First published: