അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസ്: അറസ്റ്റിലായ മലയാളിക്ക് നാടുമായി ബന്ധമില്ലെന്ന് ബന്ധുക്കൾ

news18india
Updated: November 25, 2018, 10:29 PM IST
അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസ്: അറസ്റ്റിലായ മലയാളിക്ക് നാടുമായി ബന്ധമില്ലെന്ന് ബന്ധുക്കൾ
  • News18 India
  • Last Updated: November 25, 2018, 10:29 PM IST
  • Share this:
അഹമ്മദാബാദ്: 2007ലെ അജ്മീർ ദർഗാ സ്ഫോടനത്തിൽ അറസ്റ്റിലായ മലയാളി സുരേഷ് നായര്‍ വര്‍ഷങ്ങളായി നാട്ടില്‍ വരാറില്ലെന്ന് ബന്ധുക്കൾ. സുരേഷുമായോ കുടുംബവുമായോ കുറേക്കാലമായി യാതൊരു ബന്ധവുമില്ലെന്നും സുരേഷിന്റെ ബന്ധുക്കൾ പറഞ്ഞു. സ്‌ഫോടനത്തിനായി സമഗ്രികള്‍ എത്തിച്ചിരുന്നത് സുരേഷ് നായരാണെന്ന് ഗുജറാത്ത് എടിഎസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷിനെ ബറൂച്ചില്‍ വച്ച്‌ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

11 വർഷമായി ഭീകര വിരുദ്ധ സ്‌ക്വാഡും എൻ ഐ എയും സുരേഷ് നായർ എന്ന സുരേഷ് ഭായിയെ തിരയുകയായിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സ്ഫോടനത്തിനുള്ള ബോംബുകൾ എത്തിച്ചത് സുരേഷ് നായർ ആണെന്നാണ് എൻ ഐ എ കണ്ടെത്തിയത്. നർമദാ തീരത്തെ ഒരു തീർത്ഥാടന കേന്ദ്രത്തിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ അഹമ്മദാബാദിലേക്കു കൊണ്ടുപോയി.

അജ്മീർ സ്ഫോടനക്കേസിൽ മലയാളി അറസ്റ്റിൽ

സുരേഷിന്റെ കൂട്ടാളികളായ സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരെ ഇനിയും പിടികൂടാനുണ്ട്. അജ്‌മീർ ദർഗ സ്‌ഫോടനക്കേസിൽ മുഖ്യ പ്രതികളായ സ്വാമി അസീമാനന്ദയെയും കൂട്ടാളികളെയും കഴിഞ്ഞ വർഷം ജയ്‌പൂർ എൻ ഐ എ കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടിരുന്നു. മൂന്നു പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.
First published: November 25, 2018, 10:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading