നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ക്രിക്കറ്റ് താരം സുരേഷ് റെയ്നയും സുസൈൻ ഖാനും അറസ്റ്റിൽ

  കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ക്രിക്കറ്റ് താരം സുരേഷ് റെയ്നയും സുസൈൻ ഖാനും അറസ്റ്റിൽ

  മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാ​ഗൺഫ്ലൈ ക്ലബിൽ നടന്ന റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്.

  സുസൈൻ ഖാൻ, സുരേഷ് റെയ്ന

  സുസൈൻ ഖാൻ, സുരേഷ് റെയ്ന

  • Share this:
   മുംബൈ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന, നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യയും ഇന്റീരിയർ ഡിസൈനറുമായ സുസൈൻ ഖാൻ എന്നിവർ അറസ്റ്റിൽ. മുംബൈ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

   Also Read- സിസ്റ്റർ അഭയ കൊലക്കേസ്: ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ

   മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാ​ഗൺഫ്ലൈ ക്ലബിൽ നടന്ന റെയ്ഡിലാണ് അറസ്റ്റ്. 34 പേരെയാണ് ഇവി‌ടെ നിന്നും അറസ്റ്റ് ചെയ്തത്. ഇതിൽ മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫുകളും ഉൾപ്പെടുന്നു. ഗായകൻ ​ഗുരു രൺധാവയും അറസ്റ്റിലായിരുന്നു. ഐപിസി സെക്ഷൻ 188, 269,34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ, നിയമാനുസൃതമായതിൽ കൂടുതൽ അതിഥികളെ ക്ലബ്ബിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും വന്നവർ ആരും തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.

   ALSO READ:പുതുവർഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ അറിയുക! കോവിഡ് കാലം നമ്മെ പഠിപ്പിച്ച ഏഴ് സാമ്പത്തിക പാഠങ്ങൾ[NEWS]താരീഖ് അൻവർ വന്നാൽ തീരുമോ കേരളത്തിലെ കോൺഗ്രസിന്റെ പ്രതിസന്ധി[NEWS]കോവിഡ് മൂലം ജോലി നഷ്ടമായി; കാസർഗോഡ് സ്വദേശിക്ക് ദുബായിൽ ഏഴ് കോടിയുടെ ഭാഗ്യം[NEWS]

   രൂപമാറ്റം വന്ന പുതിയ കോവിഡ് വൈറസിന്റെ അതിവേ​ഗ വ്യാപനം കണക്കിലെടുത്ത് തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പുതുവർഷത്തിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങളാണ് പൊതു ചടങ്ങുകൾക്കും മറ്റും സർക്കാർ നടപ്പിലാക്കുന്നത്.
   Published by:Rajesh V
   First published:
   )}