നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Suresh Raina's Uncle Killed | ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അമ്മാവൻ കൊള്ളസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

    Suresh Raina's Uncle Killed | ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അമ്മാവൻ കൊള്ളസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

    വ്യക്തിപരമായ കാരണങ്ങളാൽ സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയതായി ശനിയാഴ്ച രാവിലെ ചെന്നൈ സൂപ്പർ കിംഗ്സ് ട്വിറ്ററിൽ അറിയിച്ചിരുന്നു. യു എ ഇയിൽ സെപ്തംബർ 19 മുതലാണ് ഐ പി എൽ ആരംഭിക്കുന്നത്.

    Suresh Raina

    Suresh Raina

    • News18
    • Last Updated :
    • Share this:
      ചണ്ഡിഗഡ്: പഞ്ചാബിലെ പത്താൻകോട്ടിൽ കവർച്ചക്കാർ നടത്തിയ ആക്രമണത്തിൽ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അമ്മാവൻ കൊല്ലപ്പെട്ടു. 58 വയസ് ആയിരുന്നു. കുടുംബത്തിലെ മറ്റുള്ള നാല് അംഗങ്ങൾക്ക് ആക്രമണത്തിൽ പരിക്കേറ്റു.

      കൊല്ലപ്പെട്ട അശോക് കുമാർ സർക്കാർ കരാറുകാരൻ ആണ്. ഓഗസ്റ്റ് പത്തൊമ്പതാം തിയതി രാത്രിയിൽ പത്താൻകോട്ടുള്ള തരിയാൽ ഗ്രാമത്തിലാണ് സംഭവം നടന്നത്. അശോക് കുമാറിന്റെ മൂത്ത സഹോദരൻ ശ്യാം ലാൽ ആണ് കൊല്ലപ്പെട്ടയാൾ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അമ്മാവനാണെന്ന് അറിയിച്ചത്. റെയ്ന ഗ്രാമത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്യാം ലാൽ പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ടയാളുടെ ക്രിക്കറ്റ് താരവുമായുള്ള ബന്ധം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

      You may also like:പുതിയ നീക്കവുമായി കസ്റ്റംസ്; നയതന്ത്ര ബാഗേജിൽ വന്ന ഖുർആന്റെ തൂക്കം അളന്നു [NEWS]ബിജെപി നേതാക്കളെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ [NEWS] കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവന വിലക്കി മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]

      കുപ്രസിദ്ധ കവർച്ചാസംഘമായ 'കാലെ കച്ചേവാലാ'യിലെ അംഗങ്ങളാണ് കൊള്ളയടിക്കാൻ ഉദ്ദേശിച്ച് അശോക് കുമാറിനെയും കുടുംബത്തിനെയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത് ഇവർ വീടിന്റെ ടെറസിൽ ഉറക്കത്തിൽ ആയിരുന്നു.

      ആക്രമണത്തിൽ അശോക് കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്ന് പൊലീസ് പറഞ്ഞു. അശോക് കുമാറിന്റെ മരണം സ്ഥിരീകരിച്ച പത്താൻകോട് സീനിയർ പൊലീസ് സൂപ്രണ്ട് ഗുൽനീത് സിംഗ് ഖുറാന കൊല്ലപ്പെട്ടയാൾക്ക് ക്രിക്കറ്റ് താരവുമായുള്ള ബന്ധം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞു. ഈ വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

      Suresh Raina has returned to India for personal reasons and will be unavailable for the remainder of the IPL season. Chennai Super Kings offers complete support to Suresh and his family during this time.



      അതേസമയം, വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നതായി പൊലീസ് പറഞ്ഞു. കുമാറിന്റെ 80 വയസുള്ള അമ്മ സത്യാ ദേവി, ഭാര്യ ആശ ദേവി, മക്കളായ അപിൻ, കുശാൽ എന്നിവർക്കാണ് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു. സത്യാ ദേവിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും മറ്റുള്ളവർ ഇപ്പോഴും ചികിത്സയിലാണെന്ന് പത്താൻകോട് പൊലീസ് സൂപ്രണ്ട് പ്രഭ്ജോത് സിംഗ് വിർക് പറഞ്ഞു.

      വ്യക്തിപരമായ കാരണങ്ങളാൽ സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങിയതായി ശനിയാഴ്ച രാവിലെ ചെന്നൈ സൂപ്പർ കിംഗ്സ് ട്വിറ്ററിൽ അറിയിച്ചിരുന്നു. യു എ ഇയിൽ സെപ്തംബർ 19 മുതലാണ് ഐ പി എൽ ആരംഭിക്കുന്നത്.
      Published by:Joys Joy
      First published:
      )}