• HOME
  • »
  • NEWS
  • »
  • india
  • »
  • 'അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ; നാലുപേർ ചേർന്ന് കൈയും കാലും പിടിച്ചുവെച്ചു'; വേദനകൊണ്ട് അലറിവിളിച്ചെന്ന് രോഗി

'അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ; നാലുപേർ ചേർന്ന് കൈയും കാലും പിടിച്ചുവെച്ചു'; വേദനകൊണ്ട് അലറിവിളിച്ചെന്ന് രോഗി

“അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയാ ബ്ലേഡ് എന്റെ ശരീരത്തിൽ പ്രയോഗിച്ചപ്പോൾ കഠിനമായ വേദന അനുഭവപ്പെട്ടു,”- ഒരു രോഗി പറഞ്ഞു

  • Last Updated :
  • Share this:
    അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ നടത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തരലുമായി രോഗി. ബീഹാറിലാണ് സംഭവം. നാലുപേർ ചേർന്ന് കൈയും കാലും പിടിച്ചുവെച്ചശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും വേദനകൊണ്ട് പുളഞ്ഞ താൻ അലറിവിളിച്ചുപോയെന്നും രോഗിയായി സ്ത്രീ പറഞ്ഞു.

    “അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ നടത്തിയപ്പോൾ ഞാൻ വേദനകൊണ്ട് നിലവിളിച്ചു, നാല് പേർ എന്റെ കൈകളും കാലുകളും പിടിച്ചുവെച്ചാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം മാത്രമാണ്‌ എനിക്ക് അനസ്തേഷ്യ ന.കിയത്," അലൗലി ഹെൽത്ത്‌ സെന്ററിൽ ശസ്ത്രക്രിയ നടത്തിയവരിൽ ഒരാളായ പ്രതിമ കുമാരി പറഞ്ഞു. സർക്കാർ നടത്തുന്ന രണ്ട് പബ്ലിക് ഹെൽത്ത് സെന്ററുകളിലാണ് സ്ത്രീകൾ പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

    ശസ്ത്രക്രിയയിലുടനീളം തനിക്ക് ബോധമുണ്ടായിരുന്നുവെന്ന് മറ്റൊരു സ്ത്രീ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. “ശസ്ത്രക്രിയാ ബ്ലേഡ് എന്റെ ശരീരത്തിൽ പ്രയോഗിച്ചപ്പോൾ കഠിനമായ വേദന അനുഭവപ്പെട്ടു,” അധികൃതർക്ക് നൽകിയ പരാതിയിൽ ഒരു സ്ത്രീ പറഞ്ഞു.

    എൻ‌ജി‌ഒകൾ നടത്തുന്ന സർക്കാർ സ്‌പോൺസേർഡ് കാമ്പെയ്‌നിന്റെ ഭാഗമായി ഫാലോപ്യൻ ട്യൂബുകളുടെ ശസ്ത്രക്രിയ ക്ലിപ്പിംഗ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് വിധേയരായ 53 അംഗ സംഘത്തിലെ അംഗങ്ങളായിരുന്നു പരാതിക്കാരായ 24 സ്ത്രീകളെന്നാണ് റിപ്പോർട്ട്.

    “കാര്യം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഞാൻ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ബീഹാർ ആരോഗ്യവകുപ്പ് ഡയറക്ടർ അലോക് രഞ്ജൻ ഘോഷ് പറഞ്ഞു. രണ്ട് ആരോഗ്യ കേന്ദ്രങ്ങളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയതായി സിവിൽ സർജൻ ഡോ.അമർനാഥ് ഝാ പറഞ്ഞു.

    പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്ക്ക് സഹായം നൽകിയ എൻജിഒയ്ക്കെതിരെ നടപടിയെടുത്തതാണ് അധികൃതർ പറഞ്ഞു. എൻ‌ജി‌ഒയായ ഗ്ലോബൽ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവിനെ കരിമ്പട്ടികയിൽ പെടുത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പർബത്ത ഹെൽത്ത് സെന്റർ ഇൻ-ചാർജ് ഡോ. രാജീവ് രഞ്ജൻ അനസ്തേഷ്യ ഉപയോഗിച്ചതായി അവകാശപ്പെട്ടു, എന്നാൽ ചില സ്ത്രീകളിൽ അത് ഫലിച്ചില്ല. "ഓരോ സ്ത്രീക്കും ആവശ്യമായ അനസ്തേഷ്യ ഡോസ് നൽകി, എന്നാൽ ഓരോ വ്യക്തികളുടെയും ശാരീരികമായ പ്രത്യേകതകൾ കാരണം ചിലരിൽ അത് ഫലപ്രദമാകില്ല," അദ്ദേഹം പറഞ്ഞു.

    പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് എൻജിഒകൾക്ക് 2,100 രൂപ നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2012ൽ അരാരിയ ജില്ലയിൽ രണ്ട് മണിക്കൂറിനുള്ളിൽ 53 ഗ്രാമീണ സ്ത്രീകളിൽ ട്യൂബ്ക്ടമി നടത്തിയത് വിവാദമായിരുന്നു. സ്ത്രീകളുടെ ജീവൻ പണയപ്പെടുത്തി അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ നടത്തിയതിന് മൂന്ന് പേരെ അന്ന് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.
    Published by:Anuraj GR
    First published: