'ബോസി'ന്‍റെ ജോലി കൂടുതൽ മനോഹരമായി തനിക്ക് ചെയ്യാൻ കഴിയും; 95% ഇന്ത്യൻ ഉദ്യോഗസ്ഥരും ഇങ്ങനെ ചിന്തിക്കുന്നവർ

മാനേജർമാർ ചെയ്യുന്ന ജോലി അവർ ചെയ്യുന്നതിനേക്കാൾ നന്നായി ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും.

news18
Updated: September 13, 2019, 5:27 PM IST
'ബോസി'ന്‍റെ ജോലി കൂടുതൽ മനോഹരമായി തനിക്ക് ചെയ്യാൻ കഴിയും; 95% ഇന്ത്യൻ ഉദ്യോഗസ്ഥരും ഇങ്ങനെ ചിന്തിക്കുന്നവർ
മാനേജർമാർ ചെയ്യുന്ന ജോലി അവർ ചെയ്യുന്നതിനേക്കാൾ നന്നായി ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും.
  • News18
  • Last Updated: September 13, 2019, 5:27 PM IST
  • Share this:
മുംബൈ: ലോകം മുഴുവൻ എല്ലാ തൊഴിലിടങ്ങളിലും ബോസുമാർ ഉണ്ടാകും, ഇന്ത്യയിലും ഉണ്ട്. എന്നാൽ, പലപ്പോഴും ബോസ് ചെയ്യുന്ന പണി ബോസിനേക്കാൾ നന്നായി ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ ഭൂരിഭാഗം ജീവനക്കാരും. സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. മാനേജർമാർ ചെയ്യുന്ന ജോലി അവർ ചെയ്യുന്നതിനേക്കാൾ നന്നായി ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും ജനിച്ചവരിൽ 73 ശതമാനവും ഇങ്ങനെ കരുതുന്നവരാണ്.

ക്രോണോസ് ഇൻകോർപറേറ്റഡ് ആൻഡ് ഫ്യൂച്ചർ വർക് പ്ലേസിലെ വർക്ഫോഴ്സ് ഇൻസ്റ്റിറ്റ്യൂട് നടത്തി സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. 2018 ജൂലൈ 31നും ഓഗസ്റ്റ് ഒമ്പതിനും ഇടയിലായിരുന്നു സർവേ നടത്തിയത്. ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, മെക്സിക്കോ, യുകെ, യു എസ് എന്നിവിടങ്ങളിലെ 3000 തൊഴിലാളികളെ ഉൾപ്പെടുത്തിയായിരുന്നു സർവേ നടത്തിയത്.

കീഴടങ്ങൽ അപേക്ഷ തള്ളി; ചിദംബരം തീഹാര്‍ ജയിലില്‍ തുടരും

മാനേജർമാരുടെ കാര്യത്തിൽ അൽപമെങ്കിലും തൃപ്തരായി കണ്ടത് ഇന്ത്യൻ തൊഴിലാളികളെയാണ്. എല്ലാ കാറ്റഗറിയിലും പത്തിൽ എട്ടു പേരെങ്കിലും മാനേജർമാർക്ക് എ അല്ലെങ്കിൽ ബി ഗ്രേഡ് നൽകിയിട്ടുണ്ട്. മാനേജർമാരുടെ കാര്യത്തിൽ അങ്ങേയറ്റം അശുഭാപ്തി വിശ്വാസമുള്ളവരെ കണ്ടെത്തിയത് ഫ്രഞ്ച്, ജർമൻ, യുകെ രാജ്യങ്ങളിലെ ജോലിക്കാർക്ക് ഇടയിൽ ആയിരുന്നു.

അതേസമയം, മാനേജർമാർക്ക് ഉയർന്ന ഗ്രേഡ് നൽകിയെങ്കിലും 95 ശതമാനം ഇന്ത്യൻ തൊഴിലാളികളും വിശ്വസിക്കുന്നത് മാനേജർമാരെക്കാൾ മികച്ച രീതിയിൽ തങ്ങൾക്ക് ആ ജോലി ചെയ്യാൻ കഴിയുമെന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ കാനഡയിലും യു എസിലും ഉള്ളവരാണ് ഏറ്റവും ആത്മവിശ്വാസക്കുറവ് ഉള്ളവരായി കാണപ്പെട്ടത്. കാനഡക്കാരിൽ 61 ശതമാനം തൊഴിലാളികൾക്കും യുഎസിൽ 59 ശതമാനം ആളുകൾക്കും മാത്രമാണ് ബോസിനേക്കാൾ മികച്ച രീതിയിൽ ആ ജോലി ചെയ്യാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

First published: September 13, 2019, 5:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading