• HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുൽ ഗാന്ധി എവിടെയെന്ന് ചോദിക്കുന്നവർക്ക് മറുപടി; ലോക്ക്ഡൗൺ സമയത്ത് കൂടുതൽ സഹായമെത്തിച്ച 10 എംപിമാരിൽ ഒരാൾ രാഹുൽ

രാഹുൽ ഗാന്ധി എവിടെയെന്ന് ചോദിക്കുന്നവർക്ക് മറുപടി; ലോക്ക്ഡൗൺ സമയത്ത് കൂടുതൽ സഹായമെത്തിച്ച 10 എംപിമാരിൽ ഒരാൾ രാഹുൽ

ലഭിച്ച നാമനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 25 ലോക്സഭാ എംപിമാരെ ഷോർട് ലിസ്റ്റ് ചെയ്തു. അഭിമുഖത്തിന്റെയും അതാത് മണ്ഡലങ്ങളിൽ നിന്നുള്ള ഫീഡ്‌ബാക്കിന്റെയും അടിസ്ഥാനത്തിലാണ് മികച്ച 10 എംപിമാരെ തിരഞ്ഞെടുത്തത്.

Rahul Gandhi

Rahul Gandhi

  • Last Updated :
  • Share this:
    ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി എവിടെയെന്ന് ചോദിച്ചവർക്ക് കൃത്യമായ മറുപടി. കോവിഡ് ലോക്ക്ഡൗൺ കാലയളവിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് കൂടുതൽ സഹായം എത്തിച്ച പത്തു എം പിമാരുടെ പട്ടികയിൽ രാഹുൽ ഗാന്ധിയും ഇടം കണ്ടെത്തി. ഡൽഹി കേന്ദ്രീകരിച്ച്
    പ്രവർത്തിക്കുന്ന ഗവേൺ ഐ സിസ്റ്റംസ് എന്ന പൗരാഭിപ്രായ ശേഖരണ സ്ഥാപനമാണ് സർവേ നടത്തിയത്.

    512 എം പിമാരിൽ നിന്നായി 33,82,560 നോമിനേഷനുകളാണ് ലഭിച്ചത്. മുൻ കോൺഗ്രസ് മേധാവിയും വയനാട് എംപിയുമായ രാഹുൽ ഗാന്ധി, ബിജെപിയുടെ ഉജ്ജയിൻ എം പി അനിൽ ഫിറോജിയ, വൈഎസ്ആർസിപിയുടെ നെല്ലൂർ എംപി അദാല പ്രഭാകര റെഡ്ഡി എന്നിവരാണ് പരമാവധി സഹായം നൽകിയതെന്ന് കണ്ടെത്തി.
    You may also like:'എന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷ': കള്ളനോട്ടുമായി ചാരിറ്റി പ്രവർത്തകൻ പിടിയിലായതിൽ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പിൽ [NEWS]Abhaya Case | 'വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്': കോട്ടയം അതിരൂപത [NEWS] M K Muneer | മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ എം എൽ എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]
    ഒക്ടോബർ ഒന്നിന് ആണ് സർവേ ആരംഭിച്ചത്. ലഭിച്ച നാമനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 25 ലോക്സഭാ എംപിമാരെ ഷോർട് ലിസ്റ്റ് ചെയ്തു. അഭിമുഖത്തിന്റെയും അതാത് മണ്ഡലങ്ങളിൽ നിന്നുള്ള ഫീഡ്‌ബാക്കിന്റെയും അടിസ്ഥാനത്തിലാണ് മികച്ച 10 എംപിമാരെ തിരഞ്ഞെടുത്തത്.

    അനിൽ ഫിറോജിയ (ബിജെപി), അദാല പ്രഭാകര റെഡ്ഡി (വൈഎസ്ആർസിപി), രാഹുൽ ഗാന്ധി (ഐഎൻസി), മഹുവ മൊയ്‌ത്ര (ടിഎംസി), എൽ.എസ്. തേജസ്വി സൂര്യ (ബിജെപി), ഹേമന്ത് തുക്കാറാം ഗോഡ്‌സെ (ശിവസേന), സുഖ്‌ബീർ സിംഗ് ബാദൽ (എസ്എഡി), ശങ്കർ ലാൽവാനി (ബിജെപി), ഡോ. ടി. സുമതി (a) തമിഴാച്ചി തങ്കപാണ്ഡ്യൻ (DMK), നിതിൻ ജയറാം ഗഡ്ഗരി (BJP) എന്നിവരാണ് ആദ്യപത്തിലെത്തിയ എം പിമാർ.
    Published by:Joys Joy
    First published: