സുഷമാ സ്വരാജ്: ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന ഇന്ത്യയുടെ ആദ്യ മന്ത്രി

പ്രത്യേക ക്ഷണിതാവായി സുഷമ സ്വരാജ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ഇന്ത്യൻ നയതന്ത്ര ഇടപെടലിന്‍റെ വിജയമായാണ് കണക്കാക്കുന്നത്

news18
Updated: March 1, 2019, 3:47 PM IST
സുഷമാ സ്വരാജ്: ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന ഇന്ത്യയുടെ ആദ്യ മന്ത്രി
News 18
  • News18
  • Last Updated: March 1, 2019, 3:47 PM IST
  • Share this:
ന്യൂഡൽഹി: ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന ഇന്ത്യയുടെ ആദ്യ മന്ത്രിയാണ് സുഷമ സ്വരാജ്. മുൻകാലങ്ങളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ ഉച്ചകോടിയിൽ ഇന്ത്യയിൽനിന്ന് മന്ത്രിമാർ ആരും പങ്കെടുത്തിരുന്നില്ല. ഇതാദ്യമായാണ് പരിപാടിയിൽ പങ്കെടുക്കാൻ ഒരു ഇന്ത്യൻ മന്ത്രിക്ക് അവസരം ലഭിക്കുന്നത്. ഉച്ചകോടിയിൽ പ്രത്യേക അതിഥിയായാണ് സുഷമ സ്വരാജ് പങ്കെടുക്കുന്നത്. ഐക്യരാഷ്ട്രസഭയിലെയും യൂറോപ്യൻ യൂണിയനിലെയും അംഗങ്ങൾ ഉൾപ്പടെ 57 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. മുസ്ലീം ലോകരാജ്യങ്ങളിലെ വിഷയങ്ങളാണ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയാകുന്നത്. പ്രത്യേക ക്ഷണിതാവായി സുഷമ സ്വരാജ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ഇന്ത്യൻ നയതന്ത്ര ഇടപെടലിന്‍റെ വിജയമായാണ് കണക്കാക്കുന്നത്.

ധീരനായ വിങ് കമാൻഡർ അഭിനന്ദൻ തമിഴ്നാട്ടിൽ നിന്നുമെന്നത് അഭിമാനകരം: മോദി

ഉച്ചകോടിയിൽ നടത്തിയ പ്രഭാഷണത്തിൽ പാകിസ്ഥാനെ പേരെടുത്ത് പറയാതെ സുഷമ സ്വരാജ് രൂക്ഷമായി വിമർശിച്ചിരുന്നു. ഭീകരതയുടെ വേരറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണം. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് അവസാനിക്കണം. അവരെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഇസ്ലാം എന്നത് സമാധാനത്തിന്‍റെ മതമാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. എല്ലാ മതങ്ങളും സമാധാനത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലുമൊരു മതത്തിനെതിരായുള്ളതല്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

ഒഐസി സമ്മേളനത്തിൽ റിഗ്വേദത്തിലെ വരികൾ ഉദ്ധരിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. 'ഏകം സാത്ത് വിപ്ര ബഹുദ്ധ വദാന്തി'- ദൈവം ഒന്നാണ്. പക്ഷേ അതേക്കുറിച്ച് പഠിച്ചവർ, പലതരത്തിലാണ് ദൈവത്തെ വിവരിക്കുന്നത്.

ഭീകരർക്കെതിരായ നടപടികളിൽ ഒപ്പം നിന്ന ഇസ്ലാമിക രാജ്യങ്ങൾക്ക് സുഷമാ സ്വരാജ് സമ്മേളനത്തിൽ നന്ദി രേഖപ്പെടുത്തി.
First published: March 1, 2019, 3:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading