നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സുഷമ സ്വരാജ്: ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയും

  സുഷമ സ്വരാജ്: ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയും

  1998 ൽ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ചാണ് സുഷമ സ്വരാജ് ഡൽഹി നിയമസഭയിലേക്കു മത്സരിക്കുന്നത്...

  Sushma-Swaraj

  Sushma-Swaraj

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: അന്തരിച്ച ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജ് അപൂർവ്വം നേട്ടങ്ങൾ സ്വന്തമാക്കിയയാളായിരുന്നു. വിവിധ നിയമസഭകളിലും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിസഭകളിലും സുഷമ സ്വരാജ് അംഗമായിരുന്നു. ഡൽഹിയിൽ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു സുഷമ സ്വരാജ്.

   1998 ൽ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ചാണ് സുഷമ സ്വരാജ് ഡൽഹി നിയമസഭയിലേക്കു മത്സരിക്കുന്നത്. ഡൽഹിയിലെ ഹൗസ് ഖാസ് മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രൊഫസർ കിരൺ വാലിയെ ആണ് അന്ന് സുഷമ പരാജയപ്പെടുത്തിയത്. ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ സുഷമ സ്വരാജ് ഡൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

   ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന നേട്ടവും അവർ സ്വന്തമാക്കിയിരുന്നു. 1977ൽ ഹരിയാനയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം.
   First published:
   )}