• HOME
  • »
  • NEWS
  • »
  • india
  • »
  • സുഷമ സ്വരാജ്: ഒരു ട്വീറ്റിൽ സഹായഹസ്തം; വിദേശകാര്യത്തിന് കാരുണ്യസ്പർശം നൽകിയ മഹതി

സുഷമ സ്വരാജ്: ഒരു ട്വീറ്റിൽ സഹായഹസ്തം; വിദേശകാര്യത്തിന് കാരുണ്യസ്പർശം നൽകിയ മഹതി

ട്വിറ്ററിലൂടെ സഹായം തേടിയെത്തിയവരെ ഒരിക്കലും സുഷമ നിരാശപ്പെടുത്തിയിരുന്നില്ല...

Sushama_swaraj

Sushama_swaraj

  • Last Updated :
  • Share this:
    വിദേശകാര്യമന്ത്രിയെന്ന നിലയിൽ സുഷമ സ്വരാജിന്‍റെ കാലം ഓർമ്മിക്കുക സാമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെയുള്ള സജീവമായ ഇടപെടലുകളായിരുന്നു. വിസ, പാസ്പോർട്ട് തുടങ്ങിയ പ്രശ്നങ്ങളാൽ വിദേശരാജ്യങ്ങളിൽ പ്രതിസന്ധി നേരിട്ട പ്രവാസി ഇന്ത്യക്കാർക്ക് സഹായകരമായ നിലപാടാണ് സുഷമ സ്വരാജ് സ്വീകരിച്ചത്.

    ഇന്ത്യയിൽ ചികിത്സ തേടിയ പാക് ബാലന്റെ കുടുംബത്തിനും സഹായകരമായത് സുഷമ സ്വരാജിന്‍റെ ഇടപെടലുകളായിരുന്നു. 2017 ജൂൺ 14നായിരുന്നു ലാഹോർ സ്വദേശിയായ റെയ്ഹാന് നോയിഡയിലെ ജെയ്പീ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യ-പാക് ബന്ധം ഏറെ വഷളായിനിൽക്കുന്ന സമയത്താണ് വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്‍റെ ഇടപെടലാണ് മെഡിക്കൽ വിസ അനുവദിക്കാൻ ഇടയായത്.

    എയിംസിൽ ചികിത്സയിൽ കഴിവെ സഹായം അഭ്യർഥിച്ച പിഎച്ച്ഡി ഗവേഷകയായ ഗീത സിങിനെയും സുഷമ സ്വരാജ് നിരാശപ്പെടുത്തിയില്ല. ഒരു പേപ്പർ അവതരിപ്പിക്കുന്നതിനായി 2016 ഡിസംബർ ഏഴിന് ഓസ്ട്രേലിയയിൽ പോകാൻ ഗീത വിസയ്ക്ക് അപേക്ഷിച്ചു. എന്നാൽ വിസ അനുവദിക്കാത്തതിനാലാണ് അവർ സുഷമയെ സമീപിച്ചത്. ചികിത്സയിലായിരുന്നിട്ടും അവർ നടത്തിയ ഇടപെടലുകളാണ് ഗീതയുടെ യാത്ര സാധ്യമാക്കിയത്.

    പാസ്പോർട്ട് നഷ്ടമായ യുവാവ് വിവാഹത്തിന് നാട്ടിലെത്താൻ സുഷമ സ്വരാജിന്‍റെ സഹായം അഭ്യർഥിച്ചിരുന്നു. വാഷിങ്ടണിൽ ജോലി ചെയ്തിരുന്ന രേവത രവിതേജയാണ് പാസ്പോർട്ട് നഷ്ടമായതിനെ തുടർന്ന് ട്വീറ്റിലൂടെ വിദേശകാര്യമന്ത്രിയുടെ സഹായം തേടിയത്. ഓഗസ്ത് 13നാണ് യുവാവിന്റെ വിവാഹം. 10നാണ് നാട്ടിലേക്ക് വരാനിരുന്നത്. ഇതിനിടയിലാണ് പാസ്‌പോര്‍ട്ട് നഷ്ടമാകുന്നത്. സുഷമ സ്വരാജില്‍ മാത്രമാണ് തനിക്ക് പ്രതീക്ഷയുള്ളതെന്നും തന്നെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് യുവാവ് ട്വീറ്റ് ചെയ്തത്. ഉടനെ തന്നെ സുഷമ സ്വരാജ് യുവാവിന് മറുപടി നല്‍കി. തെറ്റായ സമയത്താണ് നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതെന്നും, എന്തായാലും വിവാഹത്തിന് കൃത്യമായി എത്തിച്ചേരുന്നതിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും സുഷമ സ്വരാജ് ഉറപ്പു നല്‍കി. ട്വീറ്റിന് മറുപടി നല്‍കിയതിനു പുറമെ യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്‌തേജ് ശര്‍ണയോട് യുവാവിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

    സുപ്രധാനമായ നിരവധി ഇടപെടലുകൾ സുഷമ സ്വരാജ് ട്വിറ്ററിലൂടെ നടത്തിയിരുന്നു. ഒരു ഭരണാധികാരിയെന്ന നിലയിൽ ട്വിറ്ററിന് കാരുണ്യസ്പർശമേകാനും അവർക്ക് സാധിച്ചു.
    First published: