നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഹരീഷ് സാൽവെയെ കാണാൻ സുഷമയുടെ മകളെത്തി; മരണത്തിന് ഒരു മണിക്കൂർ മുമ്പ് സുഷമ നൽകിയ വാക്കുപാലിച്ചു

  ഹരീഷ് സാൽവെയെ കാണാൻ സുഷമയുടെ മകളെത്തി; മരണത്തിന് ഒരു മണിക്കൂർ മുമ്പ് സുഷമ നൽകിയ വാക്കുപാലിച്ചു

  ഫീസ് സ്വീകരിക്കാൻ എത്തണമെന്ന് സാൽവെയോട് ആവശ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളിലാണ് ഹൃദയാഘാതത്തെ തുടർന്ന് സുഷമ സ്വരാജിനെ എയിംസിൽ പ്രവേശിപ്പിച്ചത്.

  • Share this:
   ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മരണത്തിന് ഒരു മണിക്കൂർ മുമ്പ് ഹരീഷ് സാൽവെയ്ക്ക് നൽകിയ വാക്കുപാലിച്ച് മകൾ ബാൻസുരി സ്വരാജ്. വെള്ളിയാഴ്ചയാണ് ബാൻസുരി ഹരീഷ് സാൽവെയെ നേരിട്ട് കണ്ട് സുഷമയുടെ വാക്കുപാലിച്ചത്.

   കുൽഭൂഷൻ യാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായി അനുകൂല വിധി നേടിയതിനുള്ള ഫീസായ ഒരു രൂപ ഹരീഷ് സാൽവെയ്ക്ക് നൽകിയാണ് മരണത്തിന് മുമ്പ് സുഷമ നൽകിയ വാക്ക് മകൾ പാലിച്ചത്.

   also read:ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

   ഫീസ് സ്വീകരിക്കാൻ എത്തണമെന്ന് സാൽവെയോട്  ആവശ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളിലാണ് ഹൃദയാഘാതത്തെ തുടർന്ന് സുഷമ സ്വരാജിനെ എയിംസിൽ പ്രവേശിപ്പിച്ചത്.

   സുഷമ സ്വരാജിന്റെ ഭർത്താവും മുൻ മിസോറാം ഗവർണറുമായ സ്വരാജ് കൗശലാണ് മകള്‍ സാൽവെയെ സന്ദർശിച്ച് ഒരു രൂപ കൈമാറിയ കാര്യം അറിയിച്ചത്.

   ബാൻസുരി നിന്റെ അന്ത്യാഭിലാഷം ഇന്ന് പൂർത്തിയാക്കി. നീ ബാക്കിവെച്ച കുൽഭൂഷൻ കേസിൽ ഒരു രൂപ ഫീസ് ഇന്ന് ഹരീഷ് സാൽവെയ്ക്ക് നൽകി- സ്വരാജ് കൗശൽ ട്വീറ്റ് ചെയ്തു.   ഓഗസ്റ്റ് ആറിനാണ് ഹൃദയാഘാതത്തെ തുടർന്ന് സുഷമ സ്വരാജ് മരിച്ചത്. സുഷമ സ്വരാജുമായി അവസാനം നടത്തിയ സംഭാഷണത്തെ കുറിച്ച് ഹരീഷ് സാൽവെ ഒരു ചാനലിൽ പ്രതികരിച്ചിരുന്നു.

   രാത്രി 8.50 ഓടെയാണ് അവരോട് ഞാൻ സംസാരിച്ചത്. അത് വളരെ വൈകാരികമായിരുന്നു. കേസിൽ വിജയിച്ചതിനുള്ള ഒരു രൂപ ഫീസ് വാങ്ങുന്നതിന് തന്നെ വന്ന് കാണണമെന്ന് അവർ പറഞ്ഞു. വിലപ്പെട്ട ആ ഫീസ് സ്വീകരിക്കാൻ എത്തുമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. അടുത്ത ദിവസം ആറു മണിക്ക് തന്നെ കാണണമെന്നാണ് അവർ പറഞ്ഞത്- ഹരീഷ് സാൽവെ അഭിമുഖത്തിൽ പറഞ്ഞു.
   First published:
   )}