അന്തരിച്ച
നടൻ സുശാന്ത് സിംഗിനെ വിവാദ പരാമർശം നടത്തി കുരുക്കിലായി ആർജെഡി എംഎൽഎ അരുൺ യാദവ്.
സുശാന്ത് സിംഗ് രജപുത് ഒരു രജപുത് അല്ലെന്നും കാരണം മഹാറാണ പ്രതാപിന്റെ വംശത്തിൽപ്പെട്ടവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമായിരുന്നു അരുൺ യാദവിന്റെ പരാമർശം.
പരാമർശം വിവാദമായതോടെ ജെഡിയുവും ബിജെപിയും യാദവിനെതിരെ രംഗത്ത് വന്നു. പരാമർശത്തിൽ അരുൺ യാദവ് ബീഹാറിലെ ജനങ്ങളോട് മാപ്പ് ചോദിക്കണമെന്ന് ജെഡിയുവും ബിജെപിയും ആവശ്യപ്പെട്ടു.
പരാമർശം വിവാദമായതോടെ അരുൺ യാദവ് തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. "എനിക്ക് വേദനയുണ്ട്,
സുശാന്ത് സിംഗ് രജ്പുത് ഒരു കയറിൽ തൂങ്ങിമരിക്കേണ്ട വ്യക്തിയല്ല, പകരം യുദ്ധം ചെയ്യേണ്ടതായിരുന്നു. അദ്ദേഹം ഒരു രജപുത്രനായിരുന്നു മരിക്കുന്നതിനു മുമ്പ് രജപുത്രർ ആദ്യം മറ്റുള്ളവരെ കൊല്ലുമായിരുന്നു", അരുൺ യാദവ് വിശദീകരിച്ചു.
മഹാറാണ പ്രതാപ് രജപുത്രരുടെ പൂർവ്വികൻ മാത്രമല്ല യാദവന്മാരുടെയും പൂർവ്വികനാണെന്ന് അരുൺ യാദവ് പറഞ്ഞു. നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ ഇതിനോടകം സുശാന്തിന്റെ മരണം ഒരു വിഷയമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ എംഎൽഎയുടെ അഭിപ്രായം വ്യാപക വിമർശനത്തിന് കാരണമായി എടുത്തിരിക്കുകയാണ് മറ്റ് പാർട്ടിക്കാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.