HOME » NEWS » India » SUSHIL KUMAR AND HIS ASSOCIATE ARRESTED BY DELHI POLICE SPECIAL CELL IN CHHATRASAL MURDER CASE

ഗുസ്തിതാരം സുശിൽകുമാറും കൂട്ടാളിയും കൊലപാതകകേസിൽ അറസ്റ്റിലായതായി റിപ്പോർട്ട്

ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ സാഗര്‍ കൊല്ലപ്പെട്ട കേസില്‍ സുശീല്‍ കുമാര്‍ ഒളിവില്‍ ആയിരുന്നു.

News18 Malayalam | news18-malayalam
Updated: May 23, 2021, 10:09 AM IST
ഗുസ്തിതാരം സുശിൽകുമാറും കൂട്ടാളിയും കൊലപാതകകേസിൽ അറസ്റ്റിലായതായി റിപ്പോർട്ട്
Sushil Kumar( Instagram)
  • Share this:
ന്യൂഡല്‍ഹി: കൊലാപതക കേസിൽ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെയും കൂട്ടാളിയെയും ഡല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ സാഗര്‍ കൊല്ലപ്പെട്ട കേസില്‍ സുശീല്‍ കുമാര്‍ ഒളിവില്‍ ആയിരുന്നു. സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാ ആശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപോർട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് അറസ്റ്റിലായതായി റിപ്പോർട്ടുകൾ വരുന്നത്.

മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍കിങ്ങില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് സാഗര്‍ കൊല്ലപ്പെടുന്നത്. സുശീല്‍ വാടകയ്ക്ക് നല്‍കിയിരുന്ന ഫ്‌ളാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സുശീല്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ സുശീൽ കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് പൊലീസ് കോടതിയിൽ നിലപാട് അറിയിച്ചത്.

സംഭവത്തിന് പിന്നാലെ സുശീൽ കുമാർ ഒളിവിലാണെന്നും പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും സുശീൽ കുമാറിന് ക്രിമിനൽ ബന്ധമുണ്ടെന്നും പൊലീസ് വാദിക്കുന്നു.

You may also like:ധോണിയുടെ നാട്ടിൽ നിന്നും ധോണി സ്റ്റൈൽ മാതൃകയാക്കി ഇന്ദ്രാണി റോയ്; ഇന്ത്യൻ വനിതാ ടീമിലേക്കൊരു വിക്കറ്റ് കീപ്പർ

കൊലപാതകത്തിൽ സുശീൽ കുമാറിനും മറ്റു ചിലർക്കുമെതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സുശീൽ കുമാറിനെ കുറിച്ച് വിവരം നൽകുന്നവർക്ക്  ഒരു ലക്ഷം രൂപ പാരിതോഷികവും തിങ്കളാഴ്ച്ച ഡൽഹി പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഒളിവിലുള്ള അജയ് എന്നയാളെ കുറിച്ച് വിവരം നൽകിയാൽ 50,000 രൂപയാണ് പാരിതോഷികം.

You may also like:പരിശീലനത്തിൽ സഹായിക്കുന്ന കുഞ്ഞു ഇസ്ഹാൻ; ചിത്രം പങ്കുവച്ച് സാനിയ മിർസ

ഇതിന് തൊട്ടടുത്ത ദിവസമാണ് സുശീൽകുമാർ ഡൽഹി രോഹിണി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത്. ശനിയാഴ്‌ച്ചയാണ് സുശീലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

മെയ് നാലിനാണ് സാഗർ റാണ കൊല്ലപ്പെടുന്നത്. ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് താരം കൊല്ലപ്പെട്ടത്. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഒളിമ്പിക്സ് ഗുസ്‌തിയില്‍ രണ്ട് തവണ മെഡല്‍ നേടിയിട്ടുള്ളയാളാണ് സുശീൽ കുമാർ.
Published by: Anuraj GR
First published: May 23, 2021, 10:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories